Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ]
മറക്കണ്ട, നാളെ നിന്റെ അനിയത്തിയുടെ ഫീസിന്റെ ലാസ്റ്റ് ഡേറ്റാണ്.”
അവളത് പറയുമ്പോൾ ആ കണ്ണുകളിൽ നിഗൂഢമായ ഒരു തിളക്കമുണ്ടായിരുന്നു. ഗോകുൽ ഒന്നും മിണ്ടാതെ തലയാട്ടി. അരവിന്ദ് അവനായി ഏർപ്പെടുത്തിയ സ്റ്റുഡിയോ അപ്പാർട്ട്മെന്റിലേക്ക് നടക്കുമ്പോൾ അവന്റെ കാലുകൾക്ക് വല്ലാത്തൊരു ഭാരം തോന്നി.
അന്ന് വൈകിട്ട് ബിജോയിയെ കാണാൻ പോയ ഗോകുലിന് നിരാശയായിരുന്നു ഫലം. അവൻ പ്രതീക്ഷിച്ച പണം കിട്ടിയില്ല. അനുപമ നീട്ടിയ ആ അയ്യായിരം രൂപ വാങ്ങാതിരുന്നത് മണ്ടത്തരമായിപ്പോയോ എന്ന് പലതവണ അവൻ മനസ്സിൽ കൂട്ടിക്കിഴച്ച് നോക്കി. റോഡിലൂടെ കാറോടിക്കുമ്പോഴും അനുപമ പറഞ്ഞ ഓരോ വാക്കുകളും അവന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
അരവിന്ദ് സാറിന്റെ ചതി... അനുപമ അനുഭവിച്ച ആ ക്രൂരമായ മർദ്ദനം... ഒരു കുഞ്ഞിനായുള്ള അവളുടെ ആ തീരാത്ത വാശി... പിന്നെ തന്റെ മുന്നിലുള്ള ആ പതിനായിരം ആവശ്യം.
“എനിക്ക് നിന്റെ രക്തത്തിൽ ഒരു കുഞ്ഞിനെ പ്രസവിക്കണം...!”
ആ വാക്കുകൾ ഓർക്കുമ്പോൾ അവന്റെ നെഞ്ചിടിപ്പ് കൂടി. അതൊരു ശാരീരിക സുഖത്തിനുള്ള വിളി മാത്രമായിരുന്നില്ല, മറിച്ച് മുറിവേറ്റ ഒരു സ്ത്രീയുടെ പ്രതികാരമായിരുന്നു. ഇത്രയും കാലം തനിക്ക് അന്നം തന്ന യജമാനനെ ചതിക്കണോ? അതോ അയാളാൽ വഞ്ചിക്കപ്പെട്ട പാവം സ്ത്രീയെ സഹായിക്കണോ?
അനുപമയുമായി സംസാരിച്ച അതേ ബീച്ചിൽ തന്നെ വണ്ടി ഒതുക്കി നിർത്തിയപ്പോൾ നേരം രാത്രിയായിരുന്നു. തിരമാലകളിലേക്ക് നോക്കി അവൻ സീറ്റിൽ ചാരിയിരുന്നു. അവന്റെ മനസ്സ് ആ ആഴക്കടലിനേക്കാൾ പ്രക്ഷുബ്ധമായിരുന്നു.
അനുപമയുടെ ഉള്ളിലെ സംഘർഷങ്ങളും ഒട്ടും കുറവായിരുന്നില്ല. കണ്ണാടിയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ, അവൾ തന്നെപ്പറ്റി മഹേഷ് പറഞ്ഞ വാക്കുകൾ ഓർത്തൊന്ന് സ്വയം ചിരിച്ചു. ‘തെറിച്ച പെണ്ണ്’… അതെ, താനിപ്പോൾ ഒരു തെറിച്ച
💬 Comments
View all comments