0%

Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]

Author : kkstories Read All Parts 2.7K

നിന്നും രക്ഷപ്പെടാൻ അവൾ കൊതിക്കുന്നുണ്ട്, അത് പുറത്തു പറയുന്നില്ലെങ്കിലും.

​"ഏയ്, അതൊന്നുമില്ല അഞ്ജു," അവൻ സിഗരറ്റ് പാക്കറ്റ് വിരലുകൾ കൊണ്ട് തട്ടിക്കൊണ്ട് മയത്തിൽ പറഞ്ഞു. "ബിസിനസ്സിലെ ചില ശല്യങ്ങളാണ്. അതൊക്കെ അവിടെ നിൽക്കട്ടെ. മോളുടെ കാര്യം പറ... ഹോസ്റ്റലിലെ താമസമൊക്കെ എങ്ങനെ പോകുന്നു? വലിയ കഷ്ടപ്പാടിലാണോ?"

​അഞ്ജു ഒന്ന് നെടുവീർപ്പിട്ടു. "പിന്നെ പറയണോ സാർ... മൂന്ന് പേരുള്ള ഒരു ചെറിയ മുറിയാ. അവിടെയിരുന്ന് പഠിക്കാൻ പോലും പറ്റില്ല. വല്ലാത്തൊരു ശ്വാസംമുട്ടലാ. പിന്നെ ഈ പണിയും കൂടി ആകുമ്പോൾ രാത്രി ആകെ തളരും. അതും പോരാഞ്ഞിട്ട് ഒപ്പം താമസിക്കുന്നവളുമാരുടെ മെക്കിട്ടുകേറ്റവും... വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് സഹിക്കുന്നു എന്നേയുള്ളൂ." ഓർക്കാൻ ആഗ്രഹിക്കാത്തതൊക്കെ തികട്ടി വന്നപ്പോൾ ആരോടൊന്നില്ലാതെ അവൾ പറഞ്ഞുകൊണ്ടിരുന്നു.

“ അല്ല… എന്താ പ്രശ്നമെന്ന് പറഞ്ഞില്ല.” വിഷയം മാറ്റാനെന്ന തരത്തിൽ അവൾ ചോദിച്ചു.

അരവിന്ദ് ഒന്ന് ദീർഘശ്വാസം വിട്ടു. മുഖത്ത് വല്ലാത്തൊരു ഗൗരവം വരുത്തിക്കൊണ്ട് അവൻ പറഞ്ഞു, "അതൊന്നുമില്ല മോളേ... ചെറിയൊരു ബിസിനസ് ടെൻഷൻ. ഞാൻ ഈ ഹോട്ടൽ ബിസിനസ്സ് മാത്രമല്ല ചെയ്യുന്നത്. ഇപ്പോൾ സിനിമാ നിർമ്മാണത്തിലേക്കും വെബ് സീരീസിലേക്കും ഒക്കെ ഒന്ന് ഇറങ്ങിയിട്ടുണ്ട്. സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് തുടങ്ങിയിരിക്കുകയാണ്."

​അഞ്ജുവിന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. " സാർ സിനിമയൊക്കെ പിടിക്കുന്നുണ്ടോ?! വെബ് സീരീസാണോ?"

​"അതെ, ഇത് എന്റെ ആദ്യത്തെ പ്രോജക്റ്റാണ്," അവൻ വളരെ വിനയം നടിച്ചു കൊണ്ട് മേശയിലേക്ക് അല്പം ആഞ്ഞിരുന്നു. അവളെ തന്റെ വിശ്വാസത്തിലെടുക്കാൻ പാകത്തിൽ അവൻ സ്വരം താഴ്ത്തി. "പുതിയ കഥകൾ പറയണം, പുതിയ ആളുകൾക്ക് അവസരം കൊടുക്കണം എന്നൊക്കെയാണ് എന്റെ ആഗ്രഹം. നല്ല

💬 Comments

View all comments