0%

Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]

Author : kkstories Read All Parts 2.8K

ഗോകുലോ?! ദീപയുടെ പഴയ…”

​" അതേടാ… ഉറപ്പാ. എനിക്കാ ആ മുഖം ഒരിക്കലും തെറ്റില്ല.."

കർട്ടന്റെ പിന്നിൽ ശ്വാസമടക്കി പിടിച്ചുനിന്ന ദീപയുടെ തല കറങ്ങുന്ന പോലെ തോന്നി. 'ഗോകുൽ!' ആ പേര് കേട്ടതും അവളുടെ ഉള്ളൊന്ന് പിടഞ്ഞു. തന്റെ ഗോകുലോ?... പാലക്കാട്ടുള്ള അവനെങ്ങനെ ഇവിടെ കൊച്ചിയിലെത്തി? അതും മഹേഷിനെ ഈ പരുവത്തിലാക്കാൻ!

മഹേഷ് കഷ്ടപ്പെട്ട് ശ്വാസമെടുത്ത് വീണ്ടും പറഞ്ഞു തുടങ്ങി. വേദന കൊണ്ടാണോ അതോ ഉള്ളിലെ അമർഷം കൊണ്ടാണോ എന്നറിയില്ല, അയാളുടെ വാക്കുകളിൽ വല്ലാത്തൊരു വാശിയുണ്ടായിരുന്നു.

​" അവൻ എന്നെ വെറുതെ വിട്ടില്ലെടാ... അന്ന് അനുപമയുടെ മുന്നിലിട്ട് എന്നെ നാണം കെടുത്തിയതല്ലേ അവൻ? ഇന്നലെ ഉച്ചയ്ക്ക് ഞാനവനെ വീണ്ടും കണ്ടു. ആ കറുത്ത ബി.എം.ഡബ്ല്യു അവൻ തന്നെയാണ് ഓടിച്ചിരുന്നത്. ഞാൻ നല്ല പൂസായിരുന്നല്ലോ... എന്നാലും അവനെ വിടാൻ എനിക്ക് തോന്നിയില്ല. ഞാൻ അവന്റെ പിന്നാലെ വെച്ചുപിടിച്ചു. വണ്ടി തടഞ്ഞ് അവനെ ഒന്ന് പേടിപ്പിക്കണം, അന്ന് കിട്ടിയതിന് ഒന്ന് തിരിച്ചുകൊടുക്കണം... അതായിരുന്നു മനസ്സിൽ. ആ വളവിൽ വെച്ച് അവനെ വെട്ടിച്ചുകയറാൻ നോക്കിയപ്പോഴുണ്ട് പെട്ടെന്ന് അവൻ വണ്ടി ഇടത്തോട്ട് ഒരു ചെറിയ വെട്ടിക്കൽ, ആ സ്പീഡിൽ വണ്ടി എന്റെ കൈയിൽ നിന്നില്ല. ബൈക്ക് പാളി ഞാൻ തെറിച്ച് പോയി കുറ്റിക്കാട്ടിലെ കല്ലിൽ ഇടിച്ചു."

​"അപ്പൊ ഇത് അവൻ കരുതിക്കൂട്ടി  ചെയ്തതാണല്ലേ!" അനീഷ് കലിപ്പോടെ ചോദിച്ചു.

​" അതെ. പക്ഷേ നിയമം നോക്കിയാൽ എല്ലാം എന്റെ തലയിലാകും," മഹേഷ് വല്ലാതെ കിതച്ചു. " ഞാൻ വെള്ളമായിരുന്നല്ലോ, ഹെൽമറ്റും ഇട്ടില്ല. എൻ്റെ കൈയിലെ മിസ്റ്റേക്ക് ആണെന്നേ പോലീസ് പറയൂ. അവൻ സുഖമായി അങ്ങ്

💬 Comments

View all comments