Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]
രക്ഷപ്പെടും." മഹേഷിന് ശ്വാസം മുട്ടുന്നത് പോലെ തോന്നി, അയാൾ വല്ലാതെ ചുമച്ചു. ഒടുവിൽ കഷ്ടപ്പെട്ട് അനീഷിന്റെ കയ്യിൽ പിടിമുറുക്കിക്കൊണ്ട് അയാൾ പറഞ്ഞു, "പക്ഷേ നീ അവനെ വിടരുത്. ഇതിന് പകരം ചോദിക്കണം. എനിക്ക് ഈ കിടപ്പിൽ നിന്ന് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. നീ എനിക്ക് വേണ്ടി അവനെ പൊക്കണം. എന്നിട്ട് നല്ലൊരു പണി കൊടുക്കണം."
" നീ പേടിക്കണ്ട മഹി, ആ മൈരനെ ഞാൻ വെറുതെ വിടില്ല." അനീഷ് ഉറപ്പ് കൊടുത്തു.
പെട്ടെന്ന് മഹേഷിന്റെ ശബ്ദം ഒന്ന് താഴ്ന്നു. കർട്ടന്റെ പിന്നിൽ ശ്വാസമടക്കി നിന്ന ദീപ ചെവി ഒന്നുകൂടി കൂർപ്പിച്ചു. "പിന്നെ ദീപ..." മഹേഷ് പറഞ്ഞു. "ദീപയോട് ഇതിനെക്കുറിച്ചൊന്നും പറയണ്ട. ഗോകുൽ ഇവിടെയുണ്ടെന്ന് അവൾ അറിയാൻ പാടില്ല. അവൾ ഇതൊന്നും അറിയരുത്. ആ മുടിഞ്ഞവൾ അങ്ങനെ ജയിച്ചതെന്ന് വിചാരിക്കണ്ട. ഇതൊരു ആക്സിഡന്റായി തന്നെ ഇരുന്നോട്ടെ.
" ഏറ്റെടാ…" അനീഷ് വാക്ക് കൊടുത്തു.
പിന്നീട് അവർ പോലീസിനെക്കുറിച്ചും ഇൻഷുറൻസിനെക്കുറിച്ചുമൊക്കെയായി സംസാരം മാറ്റി.
ആ കർട്ടനരികിൽ നിന്നിരുന്ന ദീപ പതുക്കെ പിന്നോട്ട് മാറി. കരച്ചിലാണോ ചിരിയാണോ വരുന്നതെന്ന് അറിയാതെ അവൾ വാ പൊത്തിപ്പിടിച്ചു. വേഗം അവിടുന്നിറങ്ങി ആരും കാണാത്ത ഒരു മൂലയ്ക്ക് പോയി അവൾ തളർന്നിരുന്നു. അതുവരെ മുഖത്ത് കെട്ടിവെച്ച മൂടുപടം അവിടെ അഴിഞ്ഞുവീണു.
നിശ്ശബ്ദമായി കണ്ണുനീർ തടസ്സമില്ലാതെ ഒഴുകാൻ തുടങ്ങി. അത് പാതി ചത്തുകിടക്കുന്ന ഭർത്താവിനെ ഓർത്തായിരുന്നില്ല. വർഷങ്ങൾക്ക് മുമ്പ് പണത്തിന് വേണ്ടി താൻ ഉപേക്ഷിച്ച പ്രണയത്തെ കുറിച്ചോർത്തായിരുന്നു.
ഗോകുൽ... തന്റെ ഗോകുൽ ഈ നഗരത്തിലുണ്ട്. പലപ്പോഴും അവൻ തന്നെ കണ്ടിട്ടുണ്ടാകും, മഹേഷ് തന്നെ ഉപദ്രവിക്കുന്നത് ഒരുപക്ഷേ അവൻ
💬 Comments
View all comments