Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]
അറിഞ്ഞിട്ടുമുണ്ടാകും. എന്നിട്ടും അവൻ തനിക്ക് വേണ്ടി തുണയ്ക്കെത്തി. മഹേഷിനെ അവൻ തല്ലിച്ചതച്ചു. എന്നിട്ടും മതിയാകാതെ ജീവച്ഛവമാക്കി. തന്നെ വേണ്ടെന്ന് വെച്ച് പോയവളെയും സംരക്ഷിക്കാൻ അവൻ എത്തിയല്ലോ എന്ന് ഓർത്തപ്പോൾ അവൾക്ക് കരച്ചിൽ അടക്കാനായില്ല.
താൻ ഒരിക്കലും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിൽ അവൻ തന്നെ രക്ഷിച്ചിരിക്കുകയാണ്. മഹേഷിന്റെ ഈ കിടപ്പ് തനിക്ക് കിട്ടിയ മോചനമാണ്. കഴിഞ്ഞ രണ്ട് വർഷമായി അനുഭവിച്ച ശ്വാസംമുട്ടലിന് ഇപ്പോഴാണ് ഒരു അയവ് വന്നത്.
പാലക്കാട് അവൾ തനിച്ചാക്കി വന്ന ആ പാവം പയ്യൻ, ഇന്ന് അവളറിയാതെ തന്നെ അവളുടെ രക്ഷകനായി വന്നിരിക്കുന്നു. ആരോടും പറയാൻ പറ്റാത്ത ഈ രഹസ്യം ഉള്ളിലൊതുക്കി അവൾ ഒരുപാട് കരഞ്ഞു. കൈ പിൻപുറം കൊണ്ട് കണ്ണുനീർ തുടച്ച് അവൾ ദീർഘമായി ഒന്ന് ശ്വാസം വിട്ടു. ആശുപത്രിയിലെ ആ മരുന്നിന്റെ മണം അവൾക്ക് ഇപ്പോൾ അത്ര അരോചകമായി തോന്നിയില്ല. ദൂരെ സരസ്വതിയമ്മയുടെ വിലാപം ഇപ്പോഴും കേൾക്കാം. സങ്കടത്തിന്റെ ഒരു വലിയ കടൽ മുന്നിലുണ്ട്.
പക്ഷേ ഇപ്പോൾ അവളുടെ ഉള്ളിൽ ഒരു ചെറിയ പ്രതീക്ഷ വന്നു തുടങ്ങിയിട്ടുണ്ട്. പഴയ കാലത്ത് നിന്ന് ഒരാൾ തന്നെ തേടി വന്നതുപോലെ. ചുളുങ്ങിയ സാരിയൊന്ന് ഒതുക്കി, മുടി കോതിയൊതുക്കി അവൾ പതുക്കെ എഴുന്നേറ്റു. ഇനിയും ആ സങ്കടം പിടിച്ച ഭാര്യയായി അഭിനയിക്കേണ്ടതുണ്ട്. എങ്കിലും ഐ.സി.യുവിന്റെ അടുത്തേക്ക് തിരിച്ചു നടക്കുമ്പോൾ അവളുടെ കാലുകൾക്ക് ഒരു വല്ലാത്ത ഉറപ്പുണ്ടായിരുന്നു. ഗോകുൽ ഇവിടെയുണ്ട്... തൽക്കാലം ആ ഒരു ചിന്ത മാത്രം മതി അവൾക്ക്.
******
സേലം എത്തിയപ്പോൾ കണ്ട അത്യാവശ്യം തിരക്കുള്ള ആ ഹോട്ടൽ ഗോകുൽ മനപ്പൂർവ്വം തിരഞ്ഞെടുത്തതാണ്. ഗീതയെ
💬 Comments
View all comments