Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]
“ എന്താടി കോപ്പേ…?” അവൾ ദേഷ്യത്തോടെ തിരക്കി.
“ ഞാൻ… ഞാൻ വെറുതെ…” വാക്കുകൾ കിട്ടാതെ പതറിക്കൊണ്ട് അഞ്ജു ഇടനാഴിയിലേക്ക് ഒരടി പിന്നോട്ട് വെച്ചു.
“ മുറിയിൽ വരുമ്പോൾ മുട്ടിയിട്ട് കേറണമെന്നറിയില്ലേ നിനക്ക്?” ദേഷ്യവും നാണക്കേടും കലർന്ന ഹിന്ദിയിൽ സിമ്രാനും കുട്ടിച്ചേർത്തു.
“ അതിനിത് എന്റെയും കൂടി മുറിയല്ലേ?” അഞ്ജു പതുക്കെ പറഞ്ഞുനോക്കി. പക്ഷേ അവളുടെ ശബ്ദത്തിൽ ഒരു ഉറപ്പുമുണ്ടായിരുന്നില്ല.
ഭീഷണിയുയർത്തുന്ന മട്ടിൽ സിനി ബെഡിൽ നിന്ന് എഴുന്നേറ്റ് ചെന്നു. "ആണോ? പക്ഷേ ഞങ്ങൾക്കങ്ങനെ തോന്നുന്നില്ല. എങ്ങനെ ഇടപെട്ടാലും മനസ്സിലാവാത്ത ഈ റൂമിലെ അധികപ്പറ്റ് മാത്രമാണ് നീ."
" ഹറാമി സാലാ... ബാഹർ നികലോ!" സിമ്രാൻ വെറുപ്പിന്റെ സ്വരത്തിൽ ആട്ടിയിറക്കി..
രണ്ടാമതൊന്ന് ആലോചിക്കാൻ അഞ്ജു നിന്നില്ല. അവൾ അവിടുന്ന് പാഞ്ഞു. ഇടനാഴിയിലൂടെ ഓടി നേരെ ചെന്ന് കോമൺ ബാത്റൂമിൽ കയറി വാതിലടച്ചു. അവളുടെ നെഞ്ചിടിപ്പ് പുറത്തേക്ക് കേൾക്കാവുന്നത്ര വേഗത്തിലായിരുന്നു. കണ്ണടയ്ക്കുമ്പോൾ ആ സ്വവർഗ്ഗരതിയുടെ കാഴ്ചകളും, മനസ്സിൽ അരവിന്ദ് സാറിന്റെ വാഗ്ദാനങ്ങളും, ഏട്ടന്റെ വിലക്കുമൊക്കെ കൂടിയൊരു വല്ലാത്ത അവസ്ഥയിലായിരുന്നു അവൾ.
ശ്വാസം ഒന്ന് നേരെയാകുന്നതുവരെ അവൾ അവിടെത്തന്നെ ഇരുന്നു. ഒരു മണിക്കൂർ കഴിഞ്ഞ് മുറിയിൽ തിരിച്ചെത്തിയപ്പോൾ അവിടെ മഞ്ഞുപാളി പോലെ തണുത്തുറഞ്ഞ അന്തരീക്ഷമായിരുന്നു. സിനിയും സിമ്രാനും അവരവരുടെ കട്ടിലിൽ ഇരുന്ന് പഠിക്കുന്നതായി അഭിനയിക്കുന്നു. അവർ അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല. നേരത്തെ ഉണ്ടായ ബഹളത്തേക്കാൾ ഭീകരമായിരുന്നു ആ നിശബ്ദത. വൈകുന്നേരം മുഴുവൻ അത് അവളെ വല്ലാതെ ശ്വാസം മുട്ടിച്ചു. രാത്രിയിൽ ഫുഡ് കഴിഞ്ഞ് നേരത്തെ ഉറങ്ങുന്നതായി അഭിനയിച്ച് കിടക്കുമ്പോഴും അപ്പുറത്തെ ബെഡിൽ നിന്നുള്ള അവരുടെ രഹസ്യസംസാരങ്ങൾ അഞ്ജുവിന്റെ
💬 Comments
View all comments