0%

Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]

Author : kkstories Read All Parts 2.8K

ഉറക്കം കെടുത്തുന്നുണ്ടായിരുന്നു. എന്നാലും ഏതോ നിമിഷത്തിൽ അവളുടെ കണ്ണടഞ്ഞുപോയി.

കുറെ നേരം കഴിഞ്ഞിട്ടുണ്ടാവും, ഉറക്കത്തിൽ കിടന്ന അഞ്ജുവിനെ അവർ തട്ടിവിളിച്ചു. ഉറക്കച്ചടവോടെ കണ്ണുതുറന്ന അവൾ കണ്ടത് തന്റെ കട്ടിലിനരികിൽ നിഴൽരൂപങ്ങളെപ്പോലെ നിൽക്കുന്ന സിനിയെയും സിമ്രാനെയുമാണ്.

​" റൂം മാറുന്ന കാര്യം നീ വാർഡനോട് സംസാരിച്ചോ?" സിനി താഴ്ന്ന സ്വരത്തിൽ ചോദിച്ചു. അവളുടെ ശബ്ദത്തിൽ നല്ല തണുപ്പായിരുന്നു.

​" ഉം... സംസാരിച്ചു. ഇപ്പൊ മുറികളൊന്നും ഒഴിവില്ലെന്നാ പറഞ്ഞത്. ഒഴിയുമ്പോൾ അറിയിക്കാമെന്ന് ഏറ്റിട്ടുണ്ട്."

​" അതൊന്നും പോരാ," സിമ്രാൻ ഇടയ്ക്ക് കയറി പറഞ്ഞു. " കാര്യം നീ കുറച്ച് സീരിയസായിട്ട് അവതരിപ്പിക്കണം. ഞങ്ങൾക്ക് ഞങ്ങളുടേതായ പ്രൈവസി വേണമെന്ന് അറിയാല്ലോ.."

​" ഇന്നുംകൂടി ഞാൻ പറഞ്ഞതാ..."

​" അവർക്ക് സൗകര്യമില്ലേൽ നീ വേറെ ഹോസ്റ്റൽ നോക്ക്.." ഒട്ടും മയമില്ലാത്ത ആ സംസാരം കേട്ടതും അഞ്ജുവിന് സങ്കടം വന്നു. .

“ ഞാനെങ്ങോട്ട് മാറാനാ സിനി… നിങ്ങളെപ്പോലെ കാശ് കൊടുത്തതല്ലേ ഞാനും നിൽക്കുന്നത്? തന്നെയുമല്ല, കോളേജിന് അടുത്തുള്ള ഹോസ്റ്റൽ ഇത് മാത്രമല്ലേ…” അവളുടെ സ്വരത്തിൽ നിസ്സഹായതയും അതിലേറെ ദയനീയതയും നിഴലിച്ചുനിന്നു.

പക്ഷേ അതൊന്നും കൂസാത്ത മട്ടിൽ സിനി കുറച്ചുകൂടി അടുത്തേക്ക് നീങ്ങിനിന്നു. എണ്ണക്കറുപ്പുള്ള അവളുടെ മുഖത്തിനൊപ്പം കണ്ണുകളും ഇരുട്ടിൽ വന്യമായി തിളങ്ങി. ഒരു രഹസ്യം പറയുന്നതുപോലെ അവൾ മന്ത്രിച്ചു.

​" ഇനിയും ഓരോന്ന് പറഞ്ഞിങ്ങനെ ഒഴിഞ്ഞുമാറാൻ പറ്റില്ല അഞ്ജു. ഒന്നിനും കഴിയുന്നില്ലെങ്കിൽ കുറഞ്ഞ പക്ഷം അതനുസരിച്ച് ജീവിക്കുകയെങ്കിലും വേണം.”

​" എന്താ സിനി ഉദ്ദേശിക്കുന്നത്? ഞാനെന്ത് വേണമെന്നാ…" അഞ്ജുവിന്റെ ഉള്ളിൽ ഉത്കണ്ഠ ഒരു തീക്കനലായി പടർന്നു.

സിനിയും സിമ്രാനും പരസ്പരം നോക്കിയൊന്ന് ചിരിച്ചു.

💬 Comments

View all comments