Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]
ഒരു അപായമണിപോലെ അഞ്ജുവിന്റെ തലയ്ക്കുള്ളിൽ മുഴങ്ങി. രക്ഷപ്പെടാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ആ വലിയ പ്രതിസന്ധിയിലേക്കാണ് അരവിന്ദ് സാർ വെളിച്ചം നിറഞ്ഞ എന്നാൽ അത്ര തന്നെ അപകടസാധ്യതയുള്ള ആ ഓഫർ നീട്ടിയിരിക്കുന്നത്.
അവൾ പെട്ടെന്ന് ബാഗുമെടുത്ത് ഇടനാഴിലേക്ക് ഇറങ്ങി. അതിൽ നിന്ന് അരവിന്ദ് സാറിന്റെ വിസിറ്റിംഗ് കാർഡ് വിറയ്ക്കുന്ന വിരലുകളോടെ പുറത്തെടുത്തു. അതിലേക്ക് നോക്കി നിന്നപ്പോൾ ഏട്ടന്റെ വിലക്കുകളും സാറിന്റെ പ്രലോഭനങ്ങളും ആ മേഖലയിൽ ഒളിഞ്ഞിരിക്കാവുന്ന അപകടങ്ങളും മനസ്സിൽ മിന്നിമറഞ്ഞു. പക്ഷേ എല്ലാത്തിനും അപ്പുറം ഹോസ്റ്റലിലെ തൻ്റെ അവസ്ഥയാണ് എടുത്തുനിന്നത്. പിന്നെ ഒന്നും ആലോചിക്കാതെ അവൾ ഫോണെടുത്തു. അരവിന്ദ് സാറിന്റെ നമ്പറിലേക്ക് ഒരു മെസ്സേജ് ടൈപ്പ് ചെയ്തു.
"സാർ, ഇത് അഞ്ജുവാണ്. ഞാൻ ആലോചിച്ചു. എനിക്ക് സമ്മതമാണ്. എനിക്ക് ആ അവസരം വേണം."
SEND ബട്ടണിൽ അമർത്തുമ്പോൾ അവളുടെ ഹൃദയം മിടിച്ചുമിടിച്ച് പുറത്തുവരുമെന്ന് തോന്നി. തന്റെ ജീവിതം തന്നെ മാറിമറിയാൻ പോവുന്ന നിമിഷമാണ് അതെന്ന് അവൾക്ക് തോന്നി. മിനിറ്റുകൾക്കുള്ളിൽ ഫോൺ വൈബ്രേറ്റ് ചെയ്തു. അരവിന്ദ് സാറിന്റെ മറുപടിയായിരുന്നു അത്.
“ മിടുക്കി! കറക്റ്റ് തീരുമാനം. നീയെടുത്ത ഈ സ്റ്റെപ്പ് നിന്നെ ഉന്നതങ്ങളില്‍ എത്തിക്കും. ഞങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടർ ഗീത ഇപ്പൊ ബാംഗ്ലൂരിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നിന്റെ ഏട്ടനാണ് അവളെ കൊണ്ടുവരുന്നത്. അവളായിരിക്കും ഇനി നിന്റെ കാര്യങ്ങൾ നോക്കുന്നതും നിനക്ക് വേണ്ടുന്ന ട്രെയിനിംഗ് തരുന്നതും."
അത് വായിച്ചപ്പോൾ അഞ്ജുവിന്റെ ഉള്ളിലൊരു ആവേശം തള്ളിവന്നെങ്കിലും ഏട്ടന്റെ കാര്യം കേട്ടപ്പോൾ പെട്ടെന്നൊരു പേടി അവളെ പിടികൂടി. വേഗം അടുത്ത ചോദ്യം ടൈപ്പ് ചെയ്തു.
അഞ്ജു: "സാർ, ഏട്ടനും വരുന്നുണ്ടോ? ഏട്ടൻ ഇതറിഞ്ഞോ?"
💬 Comments
View all comments