Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]
ഫോൺ സ്ക്രീനിൽ മറുപടിക്കായുള്ള ആ മൂന്ന് കുത്തുകൾ മിന്നിമറഞ്ഞു. ഓരോ സെക്കന്റും യുഗങ്ങൾ പോലെയാണ് അവൾക്ക് തോന്നിയത്.
അരവിന്ദ്: "ഇല്ല, ഗോകുൽ അവളെ ഇങ്ങോട്ട് എത്തിക്കുന്നെന്നേയുള്ളൂ. അവൾ കാസ്റ്റിംഗ് ഡയറക്ടറാണെന്ന കാര്യം അവനറിയില്ല. ഇതൊരു സാധാരണ ബിസിനസ്സ് യാത്രയാണെന്നാണ് വിചാരിച്ചിരിക്കുന്നത്. എന്നാലും ഗീതയെ അപ്പാർട്ട്‌മെന്റിൽ വിട്ടതിനുശേഷം ചിലപ്പോ അവൻ നിന്നെ കാണാൻ വരാൻ ചാൻസുണ്ട്.”
അത് ഒരു വശത്ത് ആശ്വാസം നൽകിയെങ്കിലും മറുവശത്ത് അവളെ ഭയപ്പെടുത്തി. എന്നാൽ എല്ലാ പേടികൾക്കു അയാളുടെ കൈവശം കൃത്യമായ മറുപടിയുണ്ടായിരുന്നു.
“ ഹോസ്റ്റലിൽ വെച്ച് ഗോകുലിനെ കണ്ടതിന് ശേഷം എനിക്ക് മെസ്സേജ് ചെയ്യ്. ഞാൻ വന്ന് പിക്ക് ചെയ്യാം. ട്രെയിനിംഗ് തീരുന്നത് വരെ ഗീതയുടെ ഫ്ലാറ്റിൽ നിൽക്കാം. പേടിക്കണ്ട. അവൾ മാത്രമേ അവിടെയുണ്ടാവൂ.. ബാക്കി കാര്യങ്ങൾ അപ്പോൾ സംസാരിക്കാം. വെൽക്കം ടു ദി വേൾഡ് ഓഫ് സിനിമ!"
ആ മെസ്സേജ് വായിച്ചപ്പോൾ അഞ്ജുവിന് ഒരു ആശ്വാസം തോന്നി. ഒപ്പം എവിടെയോ ഒരു ഭയവും. പക്ഷേ സിനിയുടെയും സിമ്രാന്റെയും ക്രൂരമായ പീഡനങ്ങളേക്കാൾ നല്ലത് തനിക്ക് മുന്നിൽ തുറന്നുകിട്ടിയ ഈ വലിയ ലോകമാണെന്ന് അവൾ സ്വയം വിശ്വസിപ്പിച്ചു.
അവൾ പതുക്കെ അകത്തേക്ക് പോയി. കത്തുന്ന മിഴികളോടെ തന്നെ നോക്കുന്ന റൂംമേറ്റുകളെ കണ്ടില്ലെന്ന് നടിച്ച് തന്റെ തുണികളെല്ലാം ബാഗിലേക്ക് അടുക്കിവെക്കാൻ തുടങ്ങി. ഏട്ടനോട് എന്ത് പറയുമെന്നോ ഗീതയെന്ന സ്ത്രീ ആരാണെന്നോ ഒന്നും അവൾക്കറിയില്ലായിരുന്നു. എങ്കിലും ഒന്നറിയാം, നാളെ ഈ സമയം അവൾ ഈ മുറിയിലുണ്ടാകില്ല.
******
💬 Comments
View all comments