0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]

Author : kkstories Read All Parts 740

മിന്നും താരകങ്ങൾ ക്കിടയിലേക്ക്.... താൻ പറന്നുയരാറുള്ള ആ സ്വർഗീയ രാത്രികൾ..പക്ഷെ വിശ്വേട്ടന് വരാൻ പറ്റില്ലന്ന്  പറഞ്ഞതിനാൽ മാത്രമാണ്...നന്ദന്റെ കൂടെ  ഇല്ലിയ്ക്കലിലേക്ക്  യാത്ര ചെയ്യുന്നത്....

....................................................................................................................................................................................

(നന്ദന്റെ മനസ്സിനെ കുത്തിനോവിച്ചുകൊണ്ട്...രണ്ട് മാസങ്ങൾക്കു മുൻപുള്ള  ഇല്ലിയ്ക്കലിലെ സംഭവങ്ങൾ ഓർമ്മയിലേക്ക് കടന്നുവന്നു ....)

ഈ പ്രാവശ്യം ബാംഗ്ലൂരിൽ നിന്ന് രണ്ടാഴ്ചത്തെ ലീവെടുത്ത് നാട്ടിലേക്ക് പോകുന്നതിന്  തനിക്ക്  വലിയ ഉത്സാഹവും സന്തോഷവും ആയിരുന്നു ... ഒന്ന് അരുണിമയുടെ  വിവാഹം കൂടുക  മറ്റൊന്ന്... തന്റെ അഞ്‌ജലിക്കുട്ടിയേയും മകളെയും ബാംഗ്ലൂർക്ക് കൊണ്ടുവരിക എന്നതായിരുന്നു .... അരുണിമയുടെ വിവാഹം ഭംഗിയായി കഴിഞ്ഞിട്ട് ഒരാഴചയിൽ കൂടുതൽ ആയിരിക്കുന്നു ....

അത്താഴം കഴിഞ്ഞ്  ടെറസിൽ സിഗരറ്റ് വലിച്ച് നിൽക്കുമ്പോൾ  ..." നന്ദേട്ടാ... ഫോൺ ."...... ശബ്ദം കേട്ട് ... വേഗം സിഗരറ്റ് നിലത്തിട്ടു ചവിട്ടുമ്പോഴേക്കും ...ഫോണിൽ സംസാരിച്ചു കൊണ്ട് അഞ്‌ജലി  മുകളിലേക്ക് വന്നു കഴിഞ്ഞിരുന്നു .... ചവിട്ടിയരച്ചു തിരിയുമ്പോൾ  ചിരിച്ച് കൊണ്ട് ഫോണിൽ സംസാരിച്ചു വന്ന.... അഞ്‌ജലിയുടെ മുഖം മാറുന്നത് ഞാൻ കണ്ടു.... ഞാൻ അവൾക്ക് ഒരു പുഞ്ചിരി നൽകിയിട്ടും  രൂക്ഷമായി എന്നെ നോക്കികൊണ്ട്....

"ഏട്ടൻ ഇവിടെ അടുത്തുണ്ട് .... കൊടുക്കാം.." എന്ന് പറഞ്ഞവൾ എന്റെ നേരെ ഫോൺ നീട്ടി... ആതിര ചേച്ചിയായിരുന്നു ... നാളെ അരുണിമയും വിപിനും ആദ്യമായ് വിരുന്ന് വരുന്നതിനാൽ ഞങ്ങളും ചെല്ലണമെന്ന് പറയാൻ വിളിച്ചതാണ്... ആതിര ചേച്ചിയോട് സംസാരിച്ചു കഴിഞ്ഞ് തിരിയുമ്പോഴും.. എന്നെ രൂക്ഷമായി നോക്കുന്ന അഞ്ജലിയെ കണ്ട്.. ഫോൺ അവളുടെ നേരെ നീട്ടിക്കൊണ്ട്.....

ഞാൻ :  "മോളെന്ത്യേടി....? ഉറങ്ങിയോ....?.... "എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നത്....?

അഞ്‌ജലി :  "അവൾ അമ്മേടെ തോളിൽ കിടപ്പുണ്ട്..."

ഫോൺ വാങ്ങി കുറച്ചു നേരം  ഒന്നും മിണ്ടാതെ എന്നെ രൂക്ഷമായി നോക്കി.. ഞാൻ ചിരിക്കുന്നത് കണ്ട്...

അഞ്‌ജലി : " കൂടുതൽ ചിരിക്കല്ലേ നന്ദേട്ടാ....." കുറച്ചു കൂടുന്നുണ്ട്.... "

ഞാൻ :" എന്താടി "...?

അഞ്‌ജലി : " കുന്തം.... "

ഇനി കൂടുതൽ നിന്നാൽ സീൻ വഷളാകുമെന്ന് എനിക്കുറപ്പായിരുന്നതിനാൽ......

ഞാൻ : " നീ വാ അച്ചു എനിക്കുറക്കം വരുന്നു ....  നാളെ കടമ്പനാട്ട് പോകാനുള്ളതല്ലേ...? "

അഞ്ജലിയുടെ തോളിൽ

💬 Comments

View all comments