0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]

Author : kkstories Read All Parts 741

പിടിക്കാൻ ശ്രമിച്ച എന്റെ വലത് കൈ തട്ടിമാറ്റി ... എന്റെ ഇടത് ഇടുപ്പിലെ മാംസങ്ങൾ അവളുടെ തള്ളവിരലിനും ചൂണ്ടുവിരലിനും....ഇടയിൽ ചേർത്ത് അമർത്തി ഞെരടി പിടിച്ചതും ഒരുമിച്ചായിരുന്നു..."ആാാഹ്.. അമ്മേ..... ഞാൻ നിലവിളിച്ചു പോയിരുന്നു..." അവൾ എന്നോട് കൂടുതൽ ചേർന്ന് നിന്ന്  അമർത്തി പിടിച്ചു ഞെരടി.." ബാക്കിലേക്ക് തിരിഞ്ഞു നോക്കി അമ്മ വരുന്നില്ലെന്ന് ഉറപ്പാക്കി....പതിഞ്ഞ സ്വരത്തിൽ.".....

അഞ്‌ജലി : " നിനക്ക്....  ഞാൻ പറഞ്ഞാൽ കേൾക്കാൻ വയ്യല്ലേ...ടാ ..?"..  "നീ എന്താ വിചാരിച്ചേ ഞാൻ കണ്ടില്ലന്നോ...?"... നീ സിഗരറ്റ് വലിയ്ക്കുക  അല്ലായിരുന്നോ... ഇവിടെ ?..

ഞാൻ :  " ആാാ..ഹ് ഹ് ഹ്.. സ്... ടീ അച്ചൂ വിട് എനിക്ക് വേദനിക്കുന്നുണ്ട്..... വിടാൻ.... വാങ്ങിക്കും നീ എന്റെ കയ്യീന്ന് .."

അഞ്‌ജലി :  " വേദനിക്കുന്നുണ്ടോ  നിനക്ക്.... വേദനിക്കട്ടെ .... നീ എന്റെ തലയിൽ തൊട്ട് സത്യം ചെയ്തതല്ലേടാ ഇനി വലിയ്ക്കില്ലന്ന്.."..." ഇനി നീ വലിയ്ക്കുമോ..?"  പറ.... പറയാൻ....?  അവൾ വീണ്ടും അമർത്തി ഞെരടി .... ഇടത് കൈകൊണ്ടു എന്നെ പിച്ചാനും മാന്താനുമൊക്കെ ശ്രമിക്കുന്നുണ്ടായിരുന്നു...അവസാനം ഗതികെട്ട്  തോൽവി സമ്മതിച്ചു....

ഞാൻ :  " ഇല്ലാ...ഹ്.., സോറി....ഇല്ല.. ഇല്ലാ... ഹ്.. വിട്... ആ.." ഞാൻ  വേദനയിലും ചിരിച്ചുകൊണ്ട് നിലവിളിച്ചു... അവസാനം അവൾ പിടിവിട്ടു...

അഞ്‌ജലി : " ചിരിക്കല്ലേ നന്ദേട്ടാ ...നല്ല ദേഷ്യവും സങ്കടവും വരുന്നുണ്ട്... ട്ടോ.".. ഇത് നിർത്താൻ ഏട്ടന് പറ്റില്ലല്ലേ . ..?  എന്റെ വാക്കിന് ഒരു വിലയും ഇല്ലാല്ലേ...?  എന്നേം പാറൂട്ടിയേക്കാളും വലുത്  നന്ദേട്ടന് സിഗരറ്റ് അല്ലേ...? എന്താച്ചാ ആയിക്കോ..  ഇനി എന്നോട് മിണ്ടാൻ നിക്കണ്ടാ... ന്ന് പറഞ്ഞ് ദേഷ്യത്തിൽ താഴേക്കു പോകാൻ തുടങ്ങിയതും .... അഞ്ജലിയുടെ ഇടുപ്പിൽ പിടിച്ച്  നെഞ്ചിലേക്ക് ചേർത്തു....

ഞാൻ :  " പിണങ്ങല്ലേടി പൊന്നേ" ... "സോറി ഇനി ആവർത്തിക്കില്ല ...സത്യം എന്റെ  അഞ്‌ജലി മോളാണം സത്യം.... പോരേ ...?"

അഞ്‌ജലി : " പോരാ" ... "എന്നെക്കൊണ്ട് മുൻപും നീ കള്ള സത്യം ഇട്ടിട്ടുള്ളതാ... നമ്മുടെ മോളെക്കൊണ്ട് ആണയിട്... എങ്കിൽ വിശ്വസിക്കാം..."

ഞാൻ : " അത്‌  വേണോ...? മോളെക്കൊണ്ട്  സത്യം

💬 Comments

View all comments