Chapter Title : നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]
അരിശം പെരുവിരലിൽ നിന്ന് ഇരച്ചു കയറി... “എടീ... കൂത്തിച്ചിമോളെ.... തേവിടിശ്ശി... "എന്ന് വിളിച്ച് കയ്യോങ്ങിയതും...നന്ദന്റെ ഇടത് കവിൾത്തടം പുകച്ചുകൊണ്ട് അഞ്ജലിയുടെ കൈപ്പത്തി പതിഞ്ഞതും ഒരേനിമിഷം ആയിരുന്നു .... എല്ലാവരും നിശ്ചലമായ് നിന്ന് പോയ നിമിഷം... കവിളിൽ അസഹ്യമായ വേദന തടവി അന്തം വിട്ട് നിൽക്കുകയായിരുന്നു നന്ദനപ്പോൾ...ജീവിതത്തിൽ ഒരിക്കലും അവൻ പ്രതീക്ഷിച്ചിരുന്നില്ല... അഞ്ജലിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഉണ്ടാകുമെന്ന്.... ആ അടിയിൽ അഞ്ജലിയുടെ കയ്യിലെ... സ്വർണ്ണ വള ഒടിഞ്ഞ് കൂർത്തഭാഗം നന്ദന്റെ കവിളിൽ.. ആഴത്തിലുള്ള നീണ്ട മുറിവ് സമ്മാനിച്ചു കടന്ന് പോയിരുന്നു....
"അയ്യോ മോളെ ചോര....." തന്റെ ഇടത് കയ്യിൽക്കൂടി രക്തം ഒലിച്ചിറങ്ങുന്നത് കണ്ട് അനുരാധ വിളിച്ച് പറഞ്ഞപ്പോൾ ആണ് എല്ലാവരും അത് കണ്ടത്... " അയ്യോ നന്ദേട്ടാ".... ന്ന് നിലവിളിച്ച് അഞ്‌ജലി ഓടിവന്ന് നന്ദന്റെ കയ് പിടിച്ച് മാറ്റി... നന്ദന്റെ കവിളിലെ മുറിവ് കണ്ടവൾ കണ്ണ് മിഴിച്ച് നിന്ന് പോയ്... കവിളിലെ മാസങ്ങൾ അകന്ന് മാറിയ ഭാഗത്തെ വെളുത്ത ഇറച്ചി കണ്ടപ്പോൾ അഞ്‌ജലി ബോധരഹിതയായ് കുഴഞ്ഞു വീണ് പോയിരുന്നു....
...…................................................................................
ഡോക്ടർ : " നല്ലമുറിവാണ്... 4 സ്റ്റിച് ഇടേണ്ടി വരും... ഇതെന്ത് പറ്റിയതാണ്... വല്ല പ്രശ്നവും ഉണ്ടോ.. പോലീസിനെ അറിയിക്കേണ്ടി വരുമോ എന്നറിയാൻ ആണ്...കത്തികൊണ്ട് വരഞ്ഞപോലെയുണ്ട് അതാണ്..
ഡോക്ടറുടെ വാക്കുകൾ കേട്ട്
വിപിൻ : "അയ്യോ ഡോക്ടർ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല.. വീട്ടിൽ വച്ച് പറ്റിയതാണ്..ഒരു ആക്‌സിഡന്റ്..അല്ലാതെ ഒന്നുമില്ല."..
"മ്മ്... മൂളി... എന്നെ നോക്കി ഡോക്ടർ..."കൂടുതൽ സംസാരിക്കേണ്ട... സ്‌ട്രെയിൻ എടുക്കാതെ നോക്കണം....." നഴ്സിനോട് എന്തൊക്കെയോ പറഞ്ഞ് ഡോക്ടർ പോയി...
കരഞ്ഞുകലങ്ങിയ കണ്ണുകളുമായ് അഞ്‌ജലി നന്ദന്റെ അടുത്തേക്ക് വന്ന് കട്ടിലിൽ ഇരുന്നു..വലതുകയ്യിൽ പിടിച്ചതും .. മുറിവിന്റെ വേദന കടിച്ചമർത്തി... മുഖം കടുപ്പിച്ച് ദേഷ്യത്തോടെ കൈതട്ടിമാറ്റിക്കൊണ്ട്....
നന്ദൻ : "തൊടരുത് എന്നെ.." ( ആാാാ... ഹ്ഹ്ഹ്" ഇടത് കവിളിൽ കൈവച്ചു വേദന കടിച്ചമർത്തി ക്കൊണ്ട് ) ....മാറിയിരിക്ക്...നമുക്ക് ഇവിടെവച്ച് പിരിയാം അച്ചു"...അതാണ് നല്ലത്...ഇങ്ങനെ മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ല....ഡിവോഴ്സ് പെറ്റീഷൻ ഞാനുടനെ ഫയൽ ചെയ്തേക്കാം.... പാറുട്ടിയെ നീ തരില്ലെന്ന് എനിക്കറിയാം... ഇടയ്ക്ക് കാണാനുള്ള അവസരം ഒഴിച്ച്...ഒരു അവകാശവും ചോദിച്ച്
💬 Comments
View all comments