0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]

Author : kkstories Read All Parts 770

ഒരിക്കലും ഞാൻ വരില്ല....

"അഞ്ജലി പെട്ടെന്ന് ഞെട്ടി അവിടെ നിന്നും എഴുന്നേറ്റ് നന്ദനെ അമ്പരപ്പോടെ നോക്കി…"

"ഒന്ന് സമാധാനിപ്പിച്ച്...സാരമില്ല മോളെ ഞാൻ നിന്നെ മരണം വരെ അവിശ്വസിക്കില്ല"....തന്നെ ആ നെഞ്ചിൽ ചേർത്ത് നെറുകയിൽ മുത്തം നൽകി... പറയുമെന്ന് കരുതിയ അവളുടെ ആഗ്രഹത്തിന്.... ചിത കത്തിക്കുന്നത് പോലെയായിരുന്നു നന്ദന്റെ ആ വാക്കുകൾ…. മൂർച്ചയേറിയ കൂരമ്പ്  ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വേദനയിൽ മരവിച്ചു നിൽക്കുകയായിരുന്നു അഞ്ജലിയപ്പോൾ.." വിശ്വാസം വരാതെ അവൾ അവനെ സൂക്ഷിച്ചു നോക്കി…

പക്ഷെ നന്ദന്റെ മുഖത്ത് ഒരു ഭാവ മാറ്റവും ഇല്ലായിരുന്നു….

അഞ്‌ജലി : "നന്ദേട്ടാ ….. എന്താ ഈ പറയുന്നേ.. പിരിയാമെന്നോ...? എനിക്ക് മനസ്സിലായില്ല "…..

നന്ദൻ : "ഇനി എന്ത്‌ മനസ്സിലാക്കാനാ….ഇതൊരു ഹോസ്പിറ്റൽ ആണ് കൂടുതൽ ഒന്നും സംസാരിക്കാനും...ഒരു സീൻ ഉണ്ടാക്കാനും താല്പര്യം ഇല്ല."..ഒന്ന് എനിക്ക് മനസ്സിലായി ഞാൻ നിനക്കൊരു കഴിവ് കെട്ട ഭർത്താവ് ആണെന്ന്."..

അഞ്‌ജലി :" നന്ദേട്ടാ.. എന്തൊക്കെയാണ്  ഏട്ടാ ഈ പറയുന്നത്.. ഞാൻ എന്നെങ്കിലും  നന്ദേട്ടനോട് അങ്ങനെ പറഞ്ഞിട്ടുണ്ടോ.? പെരുമാറിയിട്ടുണ്ടോ...? ജീവന് തുല്യം സ്നേഹിച്ചിട്ടല്ലേ ഉള്ളു.. എന്നിട്ടും നന്ദേട്ടൻ എന്താണ് എന്നെ മനസിലാക്കാത്തത് "...

നന്ദൻ  : "സ്നേഹം... മണ്ണാംങ്കട്ടയാണ്... എന്നെക്കൊണ്ട്  ഒന്നും പറയിക്കണ്ട അച്ചു.. നീ പൊയ്ക്കേ.".

അഞ്‌ജലി : "നന്ദേട്ടാ...നന്ദേട്ടനുള്ള സ്നേഹം ഞാൻ ആർക്കും പകർന്നു നൽകിയിട്ടില്ല..നൽകുകയുമില്ല അതിനെനിക്ക് കഴിയില്ല ... വിശ്വേട്ടൻ എനിക്ക് സഹോദരൻ മാത്രമാണ്.".....  "നന്ദേട്ടന്റെ തെറ്റിദ്ധാരണയാണ്  ഇതെല്ലാം".... "എന്നോട് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ അടിച്ചു പോയതാണ്." ...അറിഞ്ഞു കൊണ്ടല്ല നന്ദേട്ടാ."..

നന്ദൻ :.."നേരിൽ കണ്ട എനിക്ക്  തെറ്റിദ്ധാരണയോ? കൂടുതൽ ന്യായീകരിച്ചു സ്വയം നാറണ്ട മോളെ"... എന്നെങ്കിലും  ഞാൻ പറയുന്നത് നീ കേട്ടിട്ടുണ്ടോ... എന്റെ വാക്കിനേക്കാൾ വിശ്വന്റെ വാക്കു കളാണല്ലോ നിനക്ക് വലുത്..നിന്നെ കാണുന്നത് പോലും അറപ്പാണിപ്പോൾ..എന്റെ കണ്മുന്നിൽ നിന്നും ഇറങ്ങിപോ"...

"പെട്ടെന്നുള്ള ദേഷ്യത്തിലും സങ്കടത്തിലും അറുത്ത് മുറിച്ചുള്ള നന്ദന്റെ വാക്കുകൾ കേട്ട് അവൾ തകർന്നു പോയിരുന്നു.. ഹൃദയത്തിൽ ഒരായിരം മുള്ളുകൾ കൊള്ളുന്ന വേദനയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു തൂകി.. ചങ്ക് പറിച്ച് സ്നേഹിച്ച തന്റെ നന്ദേട്ടൻ തന്നെയാണോ ഇത്...പ്രണയവും കാമവും സ്നേഹവും എല്ലാം പരസ്പരം മനസ്സ് കൊണ്ടും

💬 Comments

View all comments