Chapter Title : നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]
"അയ്യടാ"...."ഈ പറയുന്നയാൾ ന്യൂജൻ ആണല്ലോ".... കിളവൻ... പിന്നെ ഇത്രയും നാൾ ..80 സിന്റെ കൂടെ അല്ലായിരുന്നോ സഹവാസം അതിന്റെ വാസനയാണ്..?..." ഇങ്ങോട്ട് അടിച്ചതിന് ഇത്രയും നിലവാരം മതി".... "എന്റെ നന്ദേട്ടനെ പറഞ്ഞാൽ ഉണ്ടല്ലോ.. " ന്നും.... പറഞ്ഞ് അഞ്‌ജലി ചിരിച്ചു കൊണ്ട് വിശ്വന്റെ കയ്യിൽ ഒരു അള്ളൽ കൊടുത്തു.... "ആഹ് " എന്ന് വിളിച്ചുകൊണ്ട് വിശ്വേട്ടൻ അഞ്‌ജലിയെ അടിക്കാനായി കൈപൊക്കിയപ്പോൾ ... "അയ്യോ നന്ദേട്ടാ"... ന്ന് വിളിച്ച് ഓടിവന്നവൾ നന്ദനെ കെട്ടിപിടിച്ചു ....
വിശ്വൻ : "ഓഹ് നിന്റെ നന്ദേട്ടൻ കൂടെ ഉള്ളതിന്റെ അഹങ്കാരം ആണല്ലേ.."..? നിനക്ക് ഞാൻ കാണിച്ചു തരാം.."
അതിന് മറുപടിയെന്നോണം അഞ്‌ജലി."അയ്യടാ.".. ഇമ്മിണി പുളിയ്ക്കും "..മെന്ന് പറഞ്ഞ് ..വായ കൊണ്ട് കോട്ടി കാണിക്കുകയാണ് ചെയ്തത്..... "നിനക്ക് ഞാൻ തരുന്നുണ്ട്..നിൽക്കടി അവിടെന്ന് " പറഞ്ഞ് അടുത്തേക്ക് വരുന്ന വിശ്വനെ കണ്ട് .... ചിരിച്ച്കൊണ്ട് അഞ്‌ജലി നന്ദനെ തള്ളിമാറ്റി ഓടി... പിറകെ വിശ്വനാഥനും വച്ചു പിടിച്ചു ... അവരുടെ ആ കുട്ടിക്കളി നന്ദന് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും തന്റെ ഭാര്യ അഞ്‌ജലി കുട്ടിയുടെ നിഷ്കളങ്കതയും.. ഒരു കുഞ്ഞിന്റെ അമ്മയായിട്ടും കുട്ടിത്തം മാറാത്ത അവളുടെ കളിചിരിയും നോക്കി നിന്ന് ആസ്വദിച്ചു....
ആതിര : "രണ്ടെണ്ണത്തിനും തുടങ്ങി... കാണാതിരുന്നാൽ രണ്ടിനും ഭയങ്കര സ്നേഹവും... നേരിൽ കണ്ടാൽ കീരിയും പാമ്പും കളിയുമാണ്... അവൾ ചുണ്ടങ്ങ കൊടുത്ത് വിശ്വേട്ടന്റെ കയ്യിൽ നിന്ന് വഴുതനങ്ങ വാങ്ങും...ദേഹം നൊന്ത് കഴിയുമ്പോൾ പിന്നെ പിണക്കം ആയി...കുറച്ചു കഴിയുമ്പോൾ അവൾ തന്നെപ്പോയി ഇണങ്ങും... ഇത് വർഷങ്ങൾ ആയി കാണുന്നതാ ഞാൻ.. "ഇങ്ങനെയൊരു ചേട്ടനും അനിയത്തിയും"...
"എന്റെ അടുത്ത് വിശ്വേട്ടൻ
💬 Comments
View all comments