0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]

Author : kkstories Read All Parts 2.2K

നൊമ്പരം പോലെ...ആർത്തലച്ച് പെയ്തു തോരുന്ന രാത്രികളിൽ...  ഇത്തിരി വെട്ടത്തിൽ... കളിച്ചും...ചിരിച്ചും...കലഹിച്ചും പാറിപ്പറന്ന്  നിമിഷാർദ്ധത്തിൽ മരണം സംഭവിച്ച്... വേർപിരിയുന്ന അൽപ്പായുസുള്ള ഈയ്യാംപാറ്റകളെ  പോലെ.. നന്ദേട്ടൻ തന്നിൽ നിന്ന് അകന്ന് പോയത് വിശ്വസിക്കാനാവാതെ അഞ്‌ജലിയുടെ കണ്ണ് നിറഞ്ഞൊഴുകി....

"ആ രാത്രി നേരം ഏറെ വൈകിയിട്ടും അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.... അവൾ കട്ടിലിൽ നിന്നെഴുന്നേറ്റ്  ലൈറ്റിട്ടു... അലസമാർന്ന മുടി  വാരിക്കെട്ടാതെ...നെറ്റിയിലെ പൊട്ട് അടർത്തി കണ്ണാടിയിൽ പതിപ്പിച്ചു.... തനിക്ക് പിറകിലുള്ള കട്ടിലിലേക്ക് നോക്കി... അമ്മയും പാറുക്കുട്ടിയും നല്ല ഉറക്കത്തിൽ ആണ്...ലൈറ്റ് ഓഫ്‌ ചെയ്തു  അവരെ ഉണർത്താതെ ഇരുട്ടിൽ....വാതിൽ തുറന്ന് പുറത്തിറങ്ങി....

"ശീതക്കാറ്റ് വീശി ചാറ്റൽ  പൊടിഞ്ഞ് നിലാവ് പെയ്തിറങ്ങുന്ന  മുറ്റത്തേക്കിറങ്ങുമ്പോൾ... ഇരുട്ടിൽ പഷ്‌നിപൂച്ചകളുടെ നിലവിളികളും... മരച്ചില്ലകളിൽ തട്ടിചിതറുന്ന ചാറ്റൽ മുഴക്കങ്ങളും കാതോർത്തു.... ആ ഇരുട്ടിലും അവൾക്ക് പേടി തോന്നിയില്ല..... തെക്കിനി കാവിലെ മരചില്ലയിൽ നിന്നും ഒരു കൂമൻ പക്ഷി... അവളുടെ തലയ്ക്കു മീതെ ചിലച്ച് കൊണ്ടു പറന്നുപോയ്‌ .... വരാൻ പോകുന്ന വിപത്തിന്റെ സൂചനയെന്നോണം....അത് തറവാടിനെ വലം വെയ്ക്കുന്നത്  നിലാ വെളിച്ചത്തിൽ അഞ്‌ജലി നോക്കി നിൽക്കുമ്പോൾ.. നെഞ്ചിൽ ഒരു വലിയ പാറ കഷ്ണം എടുത്ത് വച്ച ഫീലിംഗ് ആയിരുന്നു മനസ്സിൽ......തന്റെ നന്ദേട്ടനെ താൻ തല്ലി മുറിവേൽപ്പിച്ചിരിക്കുന്നു... ഓർത്ത പ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി മനസ്സ് വിങ്ങി പൊട്ടി......ചിലയ്ക്കുന്ന ചാര വർണ്ണകിളിയുടെ വിശന്ന്ചുവന്ന നഖങ്ങൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നതായി അവൾക്ക് തോന്നി...."

"തന്റെ നന്ദേട്ടനെ ഒന്ന് കാണാൻ ആ സ്വരമൊന്ന് കേൾക്കാൻ ആ മാറിലെ ചൂടറിയാൻ അവൾ കൊതിച്ചു... പൂജയും വഴിപാടുകളും മുടങ്ങിയ നാഗരാജാവിന്റെയും നാഗയക്ഷിയമ്മയുടെയും വിഗ്രഹങ്ങളും ..."പാലപൂക്കളും മഞ്ചാടിക്കുരുവും കൊഴിഞ്ഞു വീണ നാഗത്തറയും... "നോക്കി 

💬 Comments

View all comments