0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]

Author : kkstories Read All Parts 2.2K

കണ്ണു നിറഞ്ഞ് നിൽക്കുമ്പോൾ... അഞ്‌ജലിയുടെ തോളിൽ പെട്ടന്ന് ഒരു കയ് വന്നു പതിഞ്ഞു...  ഞെട്ടിതിരിയുമ്പോൾ മുന്നിൽ വിശ്വേട്ടൻ നിൽക്കുന്നു....

വിശ്വൻ : " എന്താ അച്ചു...ഇവിടെ നിൽക്കുന്നത്... ഈ രാത്രിയിൽ എന്തിനാ കാവിലേക്കു വന്നത്...? ഇഴ ജന്തുക്കൾ ഒക്കെ ഉള്ളതല്ലേ....?

അഞ്‌ജലി : " ഇല്ല... വിശ്വേട്ടാ... ഉറങ്ങാൻ പറ്റുന്നില്ല... വിശ്വേട്ടൻ ഉറങ്ങിയില്ലേ...?" കുഞ്ഞുനാൾ മുതൽ കാണുന്നതല്ലേ...അവരെന്നെ ഒന്നും ചെയ്യില്ല.... "

വിശ്വൻ : " മ്മ്... എനിക്കും ഉറങ്ങാൻ പറ്റുന്നില്ല  അച്ചു...  അറിഞ്ഞുകൊണ്ടല്ല മോളെ... പറ്റി പ്പോയതാണ്....ആതി ആണെന്ന് വിചാരിച്ചാണ് ഞാൻ ........ "

അഞ്‌ജലിയ്ക്ക് ഒന്നും മിണ്ടാൻ കഴിയാതെ എല്ലാം കേട്ട് നിന്നു....

വിശ്വൻ : " എനിക്കറിയാം എന്നോട് വെറുപ്പാണെന്ന്... ഞാൻ നന്ദനെ പോയ്‌ കണ്ട് സംസാരിക്കാം... വേണമെങ്കിൽ ആ കാലു പിടിക്കാം... അച്ചു... " നിന്റെ നല്ല ജീവിതത്തിന്.. നിനക്ക് വേണ്ടി.... "

അഞ്‌ജലി : " വെറുപ്പൊന്നും ഇല്ല വിശ്വേട്ടാ...ഒരു മരവിപ്പ് മാത്രമാണിപ്പോൾ  മനസ്സിനും ശരീരത്തിനും....വിശ്വേട്ടൻ അറിഞ്ഞു കൊണ്ട് ചെയ്തത് അല്ലന്ന് എനിക്കറിയാം ...എന്ത്‌ പറഞ്ഞാലും നന്ദേട്ടന്റെ തലയിൽ ഒന്നും കയറില്ല ... എന്നോടുള്ള വെറുപ്പാണ് ഇപ്പോൾ ആ മനസ്സ് നിറയെ... അത്‌ തനിയേ ഇറങ്ങണം... എന്നാലും എന്താ വിശ്വേട്ടാ നന്ദേട്ടൻ ഇങ്ങനെ.......എത്ര സ്നേഹിച്ചതാ ഞാൻ... എന്നിട്ടും... ". വാക്കുകൾ മുഴുവിപ്പിക്കാൻ ആവാതെ അഞ്‌ജലി കരഞ്ഞു പോയ്‌....മനസ്സിന്റെ നീറ്റൽ അത്രയ്ക്കും ഉണ്ടായിരുന്നു അഞ്‌ജലിയ്ക്ക്....

"മോളെ അച്ചൂ..." വിശ്വൻ തന്റെ വലത് കയ് അവളുടെ തോളിൽ വച്ചതും.... വെട്ടിയിട്ട വാഴതണ്ട് പോലെ...."വിശ്വേട്ടാ..."ന്ന് വിളിച്ചവന്റെ നെഞ്ചിലേക്ക് വീണവൾ പൊട്ടികരഞ്ഞു ... തന്റെ മാറിലേക്ക്

💬 Comments

View all comments