0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 4 [നന്ദൻ]

Author : Kambikathakal Read All Parts 3.8K

ഇതാരാ മനസ്സിലായില്ല.. "

നന്ദൻ : " അമ്മേ ഇത് ചെറിയച്ഛൻ ആണ്..

അനുരാധ :  "നന്ദാ.. ഓഹ്‌ നിനക്ക്  അപ്പോൾ വഴി ഒക്കെ ഓർമയുണ്ട്  അല്ലെ മോനെ..".? ഇപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ എന്തായാലും നന്നായി... കയറി വാ"....

അമ്മയുടെ ആ ചോദ്യം കേട്ട് ഞാൻ ചെറുതായി ചൂളിപോയിരുന്നു.. എങ്കിലും പുഞ്ചിരിച്ചു അഡ്ജസ്റ്റ് ചെയ്തു ... അവർ പരസ്പരം സംസാരിക്കുമ്പോൾ  എന്റെ മുഖത്തേയ്ക്ക് നോക്കി "എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നപോലെ നിൽക്കുകയായിരിന്നു പാറൂട്ടി.".....തന്റെ മോളെ നോക്കി...."അച്ഛയുടെ പൊന്നെ " എന്ന് വിളിച്ചതും... അച്ചാച്ചിന്നും വിളിച്ച് പാറൂട്ടി എന്റെ അടുത്തേക്ക് ഓടിവന്ന് കെട്ടിപ്പിടിച്ചു .. ഞാൻ വാരിയെടുത്തു ഉമ്മകൾ കൊണ്ട് മൂടി....രണ്ട് മാസം കാണാതിരുന്ന അച്ഛന്റെയും മകളുടെയും സ്നേഹപ്രകടനം  നടക്കുമ്പോൾ....അപ്പുമോനും അഞ്ജനമോളും ചെറിയച്ചാന്ന് വിളിച്ചു അടുത്തേക്ക് വന്നു... അവരോടു സുഖവിവരം തിരക്കി കുട്ടികൾക്കുള്ള പലഹാരങ്ങൾ അവരുടെ കയ്യിൽ കൊടുത്തു...പാറുക്കുട്ടിയ്ക്ക് ഒരു ഡയറി മിൽക്കും കൊടുത്ത് നന്ദൻ അകത്തേക്ക് കയറി...

അപ്പോഴും ഇതൊന്നു മറിയാതെ അഞ്‌ജലിയും ആതിരയും അടുക്കളയിൽ ആയിരുന്നു...ആതിര  ഊണിനുള്ള കറികൾ തയ്യാറാക്കുന്നതിന്റെ തിരക്കിലും....അമ്മമാരും നയനേച്ചിയും പിള്ളേരും കൂടി അകത്തേക്ക് നടന്നു ചെല്ലുമ്പോൾ... അടുക്കളയിലെ ബെഞ്ചിൽ അഞ്‌ജലി ഫോണിൽ നന്ധേട്ടന്റെയും തന്റെയും ഒരുമിച്ചുള്ള ഫോട്ടോയിലേക്ക്  നോക്കിയിരിക്കുകയായിരുന്നു .... അവളുടെ മിഴികൾ ചെറുതായ് നനയുന്നുണ്ടായിരുന്നു....

"ആ വലിയ ഹാളിലേക്ക്  കടക്കുമ്പോൾ  നന്ദന്റെ നെഞ്ച് പട പടാന്ന് ഇടിക്കുന്നുണ്ടായിരുന്നൂ….. അഞ്ജലിയെയും വിശ്വേട്ടനേയും എങ്ങനെ ഫേസ് ചെയ്യുമെന്നതായിരുന്നു തന്റെ പ്രശ്നം.."

"വിശാലമായ അകത്തളവും ഇടനാഴികളും  കുറെ മുറികളും ഉള്ള.... ഇല്ലിയ്ക്കൽ തറവാട് അടുത്ത കാലത്തു വിശ്വേട്ടൻ പുതുക്കി പണിതിരുന്നു..... കാലപ്പഴക്കം കൊണ്ട് കേടുവന്ന പത്തായ

💬 Comments

View all comments