0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 4 [നന്ദൻ]

Author : Kambikathakal Read All Parts 3.8K

ങ്ങളൊക്കെ മാറ്റി വലിയ ഹാൾ ആക്കി മാറ്റിയിരിക്കുന്നു .... അവന്റെ കണ്ണുകൾ നാല് ദിക്കിലും പരതി നടന്നു …..ആ ചുമരുകളിൽ കൂടുതലും  അഞ്ജലിക്കുട്ടിയുടെ  നർത്തകി വേഷത്തിലുള്ള ഫോട്ടോകൾ ആണ്.... അതിലേക്ക് കുറച്ചു നേരം നോക്കി നിന്ന ശേഷം മകളെയും കൊണ്ട് നന്ദൻ അല്പം മാറിയിരുന്നു...

അനുരാധയുടെ കൂടെ അടുക്കളയിലേക്ക് കയറിയ സാവിത്രിയേയും നയനയേയും കണ്ട് അഞ്‌ജലി പെട്ടന്ന് അമ്പരന്ന് പോയിരുന്നു... പിന്നെ അവരെ കണ്ട സന്തോഷത്താൽ  ഓടി അടുത്തേക്ക് വന്ന് ഉണ്ടകണ്ണുകൾ വിടർത്തി....

അഞ്‌ജലി : " അമ്മേ... നയനേച്ചി.... അയ്യോ.. ഇതെപ്പോ വന്നു..."

സാവിത്രി :" ഞങ്ങൾ കുറച്ചു നേരം ആയതേ ഉള്ളു... മോൾക്ക് സുഖമാണോ..? "

ആ ചോദ്യം കേട്ടതും അഞ്ജലിയുടെ മിഴികൾ നിറഞ്ഞു കഴിഞ്ഞിരുന്നു..." മ്മ്.. "അവൾ തലയാട്ടി സാവിത്രിയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു പോയിരുന്നു ...സാവിത്രി അവളുടെ മുടിയിൽ തഴുകി ആശ്വസിപ്പിച്ചു... അല്പ സമയം കഴിഞ്ഞ് സാവിത്രിയുടെ തോളിൽ നിന്ന് തലഉയർത്തി നയനയെ നോക്കി... ചേച്ചി സുഖമാണോ..?

പരിഭവം കാണിച്ച്....

നയന : " നീ എന്നോട് മിണ്ടണ്ട.... ഞാൻ പിണക്കമാണ്...എന്നാലും നിനക്ക്  ഇത്രേയും നാൾ ആയിട്ടും എന്നെ ഒന്ന് വിളിയക്കാൻ തോന്നിയില്ലല്ലോ..? എന്നോടും പിണക്കം ആയിരുന്നല്ലേ..?

അഞ്‌ജലി : " അയ്യോ.. ചേച്ചിയോട് എന്തിന് പിണക്കം... നന്ദേട്ടനോട് പോലും എനിയ്ക്ക് പിണക്കവും വെറുപ്പുമില്ല....നിങ്ങളെയൊക്കെ വെറുക്കാൻ ഈ അഞ്ജലക്ക് കഴിയുമോ..? എന്നെ ചേച്ചിയും  തെറ്റിധരിച്ചു എന്ന് വിചാരിച്ചു...

നയന :" പോടീ പെണ്ണെ... ഞങ്ങൾക്ക് നിന്നെ നല്ലത് പോലെ അറിയാമല്ലോ മോളേ.. " എനിയ്ക്ക് നിന്നോട് ദേഷ്യമോ തെറ്റിദ്ധാരണയോ ഒന്നുമില്ല..."

അഞ്‌ജലി :

💬 Comments

View all comments