0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 4 [നന്ദൻ]

Author : Kambikathakal Read All Parts 3.8K

" നന്ദേട്ടൻ വിളിക്കാറുണ്ടോ  നയനേച്ചി........ "? ഏട്ടന് സുഖമാണോ..? ".. ലീവിന് വന്നിരുന്നോ..?"

അതിന് മറുപടി പറഞ്ഞത് സാവിത്രിയായിരുന്നു "അവൻ വന്നിട്ടുണ്ട് മോളേ .. നീ അപ്പുറത്തേയ്ക്ക് ചെല്ല്... ".. സാവിത്രിയുടെ ആ വാക്കുകൾ  അവളുടെ വിങ്ങുന്ന മനസ്സിനെ തണുപ്പിച്ചു കുളിർമഴയായി പെയ്യുന്നതായിരുന്നു ... അഞ്ജലിയുടെ മുഖം പ്രകാശഭൂരിതമായ്.... കണ്ണുകൾ വിടർത്തി വിശ്വാസം വരാതെ...

അഞ്‌ജലി : " സത്യമാണോ അമ്മേ..?നന്ദേട്ടൻ  ഇവിടെ  വന്നിട്ടുണ്ടോ....?

നയന : " മ്മ്.. വന്നിട്ടുണ്ട് പെണ്ണെ,... പോയ്‌ നോക്ക് നീ

അഞ്ജലി കേട്ട പാതി കേൾക്കാത്ത പാതി.. കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ട് അടുക്കളയിൽ നിന്ന് പുറത്തേക്കോടി...തന്റെ നന്ദേട്ടനെ കാണാനുള്ള ആവേശത്തിൽ ഉമ്മറത്തേയ്ക്ക് ഓടി അടുക്കുമ്പോൾ.... തൂണിൽ ചാരി  നിൽക്കുന്ന വിശ്വനെ കണ്ട് അഞ്ജലിയുടെ കാലുകളുടെ വേഗത പതിയെ കുറഞ്ഞു വന്നു...  അവളുടെ മനസ്സിന്റെ കോണിലെവിടെയോ പഴയ ഓർമ്മകളുടെ ചിതൽപ്പുറ്റ് പൊട്ടി വീണിരുന്നു...അല്പ നേരം  ആലോചിച്ച്...എന്തോ മനസ്സിലുറപ്പിച്ച്  പതിയെ നടന്ന് ...ഭിത്തിയുടെ മറവ് പറ്റി  പാറുക്കുട്ടിയെ മടിയിലിരുത്തി കളിപ്പിക്കുന്ന നന്ദനെയവൾ നോക്കി.....

"അച്ഛനും മകളും എന്തോ വലിയ സംസാരത്തിൽ ആണ്.".. ആ കാഴ്ച കണ്ട് നോക്കി നിൽക്കുമ്പോൾ അഞ്‌ജലിയുടെ മുഖത്ത് പുഞ്ചിരിയും കണ്ണുനീരും ഇടകലർന്നിരുന്നു ...നന്ദന്റെ മുഖത്തേക്കവൾ സൂക്ഷിച്ചു നോക്കി.....

"പച്ചപ്പട്ട് ഞൊറിഞ്ഞുടുത്ത് കരിമ്പു വില്ലേന്തി പുഷ്പബാണങ്ങൾ ധരിച്ച്... താമ്പൂല ചർവിതനായി എപ്പോഴും പുഞ്ചിരിക്കാറുള്ള...തന്റെ ജീവനായ നന്ദേട്ടന് ഇതെന്ത് പറ്റി....? എന്ത്‌ സുന്ദരൻ  ആയിരുന്നു... മുഖത്ത് ആ പഴയ പ്രസരിപ്പ് കാണാനാവുന്നില്ല ... വിഷാദം നിഴലിച്ചിരിക്കുന്നു....ദീശ വളർന്നിരിക്കുന്നു.... ചീകിയൊതുക്കാത്ത നീളൻ മുടി  മുഖത്തേക്ക് വീണ് അലക്ഷ്യമായ് പാറികളിക്കുന്നു ... മൊത്തത്തിൽ തന്റെ

💬 Comments

View all comments