0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ]

Author : Kambikathakal Read All Parts 3.4K

അമ്മയെ നോക്കി നിന്ന
രമേച്ചിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.... അമ്മ
തലയാട്ടിയതും ആ പണം വാങ്ങി ചുംബിച്ച് നെറുകയിൽ തൊട്ടു ....അവർ മുടന്തി മുടന്തി
നടന്നകലുന്നതും നോക്കിയിരുന്നു...

സാവിത്രി :" ചായ ഇല്ലല്ലോ മോനേ... രാവിലെ എല്ലാവർക്കും കൊടുത്ത് ബാക്കി ഇരുന്നതാ രമയ്ക് കൊടുത്തത്... കാപ്പിയിടട്ടെ.. "

നന്ദൻ :" വേണ്ടമ്മേ ....വരുന്ന വഴിയ്ക്ക് ഒരെണ്ണം
കുടിച്ചു .... "

സാവിത്രി :" എങ്കിൽ ഞാൻ ഇറങ്ങട്ടെ....മോൻ കുളിച്ചിട്ട് അമ്പലത്തോട്ട് വാ... അവിടുന്ന് കാപ്പി കഴിക്കാം...താക്കോൽ ജനലിന്റെ സൈഡിൽ ഇരിപ്പുണ്ട്.... "

അമ്മയെ നോക്കി.. മ്മ് ന്നു മൂളി ബാഗുമെടുത്ത്
അകത്തേക്ക് നടന്നു.... നന്ദൻ കുളിച്ചൊരുങ്ങി അലമാരയിൽ നിന്നും ഒരു ലൈറ്റ് ബ്ലൂ കളർ ഷർട്ടും അതേ കരയുള്ള ഒറ്റമുണ്ടും ഉടുത്ത് പനയ്ക്കലേക്ക്
നടന്നു ....

" ആ അമ്പലനടയുടെ അന്തരീക്ഷത്തിലാകെ ചന്ദന തിരികളുടെ ഗന്ധം പരന്നിരിയ്ക്കുന്നു... ഒറ്റ ചെണ്ടയുടെ ശബ്ദം മുഴങ്ങി കേൾക്കാം... രാവിലെ കലശം കെട്ടൽ തുടങ്ങിരിയ്ക്കുന്നു ... നടയിൽ തൊഴുത് പ്രസാദവും വാങ്ങി വന്നു...അവിടെ കൂടിയ ആളുകൾക്കിടയിൽ തന്റെ ഭാര്യ അഞ്ജലിയെയും മകളെയും തിരയുകയായിരുന്നു നന്ദൻ... അവിടെങ്ങും ആരെയും കാണാനില്ല ... ഇവളിത് എവിടെപ്പോയെന്ന് ചിന്തിച്ചു നിൽക്കുമ്പോൾ...
അവന്റെ പിൻ കാതുകളിലേക്ക്.. "ഹായ് നന്ദേട്ടാ.... ഇതെപ്പോൾ എത്തിയെന്ന.. " ഒരു കിളി നാദം വന്ന് പതിച്ചത്..തിരിഞ്ഞു നോക്കു മ്പോൾ തനി നാടൻ പാട്ടുപാവാടയിലും ബ്ലൗസിലും തന്റെ അഞ്ജലി കുട്ടിയെ പോലെ സുന്ദരിയായ....ഒരു പെൺകുട്ടി തന്നെ നോക്കി നിൽക്കുന്നു.. ആരാണെന്ന് മനസ്സിലാകാതെ അവളെ നോക്കി പുഞ്ചിരിച്ച്...

നന്ദൻ : " ഞാൻ രാവിലെ വന്നു .....

💬 Comments

View all comments