Chapter Title : നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ]
തുണികളെടുത്ത് തിരിച്ചു വന്ന ഗിരിയും നന്ദനും നടന്ന് വരുന്നത് ദൂരെ നിന്നും രാഘവൻ കണ്ടതും ...
രാഘവൻ : "നമുക്കത് പിന്നെ സംസാരിയ്ക്കാം സാറേ".. ന്ന് പറഞ്ഞവൻ വിശ്വനാഥനെ കണ്ണ് കാണിച്ചു ...
നന്ദനും ഗിരിയും മദ്യസേവയിൽ അവരുടെ കൂടെ ചേർന്നതോടെ അന്നത്തെ കളംപാട്ടിന് അവിടെ മാറ്റ് കൂടുകയായിരുന്നു ....നാല് പേരും മത്സരിച്ച് മദ്യപിച്ചു കൊണ്ടിരിന്നു... ഇടയ്ക്കെപ്പോഴോ നന്ദൻ ബോധമറ്റ് ഗിരിയുടെ മടിയിലേക്ക് വീണു പോയിരുന്നു ....ഉച്ച വെയിലിൽ പടിഞ്ഞാറ്റെ കാവിൽ കലശങ്ങൾ നേധിച്ച് നാഗങ്ങൾ ഉറഞ്ഞ് തുള്ളി തുടങ്ങിയിരുന്നു ...തുള്ളൽ നോക്കി നാഗങ്ങളെ തൊഴുതു നിൽക്കുമ്പോഴും അഞ്ജലി ആൾക്കൂട്ടത്തിൽ നന്ദനെ തേടുകയായിരുന്നു ....
നന്ദൻ ഉറക്കമുണരുമ്പോൾ മുകളിലെ സീലിംഗ് ഫാൻ സ്പീഡിൽ കറങ്ങുന്നതാണ് കണ്ടത് ..
ദേഹത്തേയ്ക്ക് തണുപ്പ് അരിച്ചു കയറുന്നുണ്ട്... പുറത്ത് ശക്തമായ മഴയുടെ ഇരമ്പൽ കേൾക്കാം... ഈ സമയത്തെന്താ ഒരു മഴ... എഴുന്നേറ്റ് ചുറ്റും നോക്കിയപ്പോഴാണ് തന്റെ വീട്ടിലാണെന്ന ബോധം അവന് വന്നത്... താൻ അമ്പലത്തിൽ ആയിരുന്നില്ലേ ഇതുവരെ പിന്നെങ്ങനെ വീട്ടിലെത്തി എന്നതായിരുന്നു അവൻ ചിന്തിച്ചത് .... തന്റെ തല വെട്ടിപുളക്കുന്നപോലെ ....വിശന്ന് വയറ് കത്തുന്നുണ്ട്....വായും ചുണ്ടും തൊണ്ടയുമെല്ലാം വരണ്ടിരിയ്ക്കുന്നു .... വല്ലാത്ത ദാഹം...ഡോർ തുറന്ന് താഴേയ്ക്ക് നോക്കി.... അവിടെല്ലാം ഇരുട്ട് പടർന്നിരിക്കുന്നു....ആരെയും കാണാനുമില്ല..
നന്ദൻ : " അച്ചു.....ടീ " കുറേ നേരം വിളിച്ചിട്ടും വിളി കേൾക്കാത്തതിനാൽ... " അമ്മേ"... ന്ന്.. വീണ്ടും വിളിച്ചതും..
" ആ നന്ദാ നീ ഉണർന്നോ... " ന്ന് ചോദിച്ച് വന്നത് ആതിരചേച്ചി ആയിരുന്നു .....
നന്ദൻ :" ചേച്ചിയോ... അവരെല്ലാവരും എന്തേ...
വന്നില്ലേ ഇതുവരെ
💬 Comments
View all comments