Chapter Title : നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ]
....
അഞ്ജലിയും അരുണിമയും ഞാനും ചിരിച്ച് പോയ്...
ഞാനൊന്ന് നോക്കട്ടെന്ന് പറഞ്ഞ് എഴുന്നേറ്റ നന്ദനെ നോക്കി..."
" നന്ദേട്ടാ.... വേണ്ടാട്ടോ... ഓർമയുണ്ടല്ലോ അല്ലേ... " കഴിയ്ക്കണ്ട... ട്ടോ.. "അഞ്ജലിയുടെ കർശനമായ വാണിംഗ് എത്തി...
അത് കേട്ട് മുകളിലേയ്ക്കുള്ള കോണിപ്പടിയിൽ.. വച്ച കാൽ നന്ദൻ പിൻവലിച്ചത് കണ്ട്...
ആതിര : "ചുമ്മാതാ നന്ദാ.. നീ മുകളിലോട്ട് ചെല്ല്..
"ഒന്ന് പോടീ... അന്ന് അങ്ങനെയൊക്കെ സംഭവിച്ചുന്ന് വച്ച് ... ഇന്ന് മലയപ്പൂപ്പന്റെ ദിവസമാണ്..അപ്പൂപ്പന് കള്ളാണ് നിവേദ്യം അതില്ലാതെ എന്ത് മലക്കുട ഉത്സവം ..."
ഞാൻ അഞ്ജലിയുടെ മുഖത്തേക്ക് കുറേ നേരം നോക്കി...അവൾ ചിരിച്ച് കൊണ്ട് തലയനക്കി അനുവാദം തന്നു....
അഞ്ജലി : " നന്ദേട്ടാ...അന്നത്തെ പോലെ ഓവർ ആകണ്ടാ....ട്ടോ... "
തന്റെ ഭാര്യയെ നോക്കി " ഉത്തരവ് മഹാറാണി.... "കൈകൂപ്പി തൊഴുത് പറഞ്ഞതും... എല്ലാവരും
കൂടി ചിരിച്ച് അടുക്കളയിലേക്ക് നടന്നു....
നന്ദൻ മുകളിലേക്ക് ചെല്ലുമ്പോൾ വിശ്വനാഥനും... വിപിനും... രാഘവനും... റൂമിൽ അടിച്ച് ഫിറ്റായി തുടങ്ങിയിരുന്നു ....തറയിൽ കള്ളും...ലിക്കറും ... കരിയ്ക്കും...ബിയർ കുപ്പികളും അടുക്കി വച്ചിരിക്കുന്നു... ഒരു ഫുൾ ബോട്ടിൽ കാലിയാക്കിയിരിയ്ക്കുന്നു... അടുത്ത പകുതി ടേബിളിലും ഗ്ലാസിലും പകർന്നു വെച്ചിട്ടുണ്ട് .....
തന്നെ കണ്ടതും ......
വിപിൻ : " ഹലോ നന്ദേട്ടാ... ന്ന് "വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിച്ചു .... എവിടെ ആയിരുന്നു നന്ദേട്ടാ ഇത് വരെ ... " അഞ്ജലി ചേച്ചി വന്നോ..? "
രാഘവൻ : " ആഹാ...നന്ദു മോനോ എപ്പോൾ വന്നു ... "
നന്ദൻ : " മ്മ് അഞ്ജലി താഴെയുണ്ട്.... ഞങ്ങൾ ഇപ്പോൾ വന്നതേ
💬 Comments
View all comments