Chapter Title : നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ]
കസേരയിൽ നിന്നും ഒറ്റ കുതിപ്പിന് രാഘവന്റെ ഷർട്ടിൽ കുത്തി പിടിച്ച്...ഒറ്റക്കയ്യിൽ വായുവിലേക്ക് ഒരു പാവ കണക്കെ പൊക്കി നിർത്തി....
വിശ്വൻ : " പ്ഫാ...പട്ടി കഴുവേറിടെ മോനേ...എന്റെ കള്ളും വാങ്ങി മോന്തിയിട്ട് നീ എന്തറിഞ്ഞിട്ടാണ് കിടന്നു കുരയ്ക്കുന്നത്...അവളുടെ മറ്റേടത്തെ പാവം പോലും.. നായിന്റെ മോൻ...തൂ...ഹ്... ആട്ടി തുപ്പിയ ശേഷം.... രാഘവനെ വാതിലിന്റെ മുന്നിലേക്ക് പൊക്കി വലിച്ചെറിഞ്ഞു.... അവൻ തറയിലേക്ക് വീണതും... പുലയാടി മോനെ...നിനക്കൊക്കെ അറിയുമോ ഇല്ലിയ്ക്കൽ ഭാസ്കരമേനോൻ എന്ന അവളുടെ ആ കൊടിച്ചി പട്ടി തന്തയെ... തെക്കേ മുറ്റത്തെ ചാഞ്ഞു നിൽക്കുന്ന പൂവരശിൻ കൊമ്പിൽ ....കൊന്ന് കെട്ടിതൂക്കിയത് ഈ വിശ്വനാഥൻ ആണെടാ .... വിശ്വന്റെ പെട്ടെന്നുള്ള തുറന്ന് പറച്ചിലും...മുഖത്ത്
നിറഞ്ഞ കോപവും... ചുവന്ന് തുടുത്ത കണ്ണുകളിലെ അഗ്നി നിറഞ്ഞ രൗദ്ര ഭാവവും കണ്ട് വിപിനും രാഘവനും ഒരു നിമിഷം അന്ധാളിച്ചു പോയിരുന്നു ....
അൽപനേരത്തേയ്ക്ക് ആരുമൊന്നും മിണ്ടിയില്ല.... കുറച്ചു നേരത്തേക്ക് നിശബ്ദത മാത്രമായിരുന്നു
ആ മുറിയിൽ .....
മുന്നോട്ട് വന്ന് തറയിൽ കിടന്ന രാഘവനെ പിടിച്ച് എഴുന്നേൽപ്പിച്ചു....
വിശ്വൻ : "രാഘവാ.. നീ ക്ഷമിയ്ക്ക്... ഇടയ്ക്ക് ഞാൻ എന്നെ തന്നെ സ്വയം മറന്നു പോകും..."
നിനക്ക് എന്റെ കൂടെ നിൽക്കാമോ... അന്ന് പറഞ്ഞത് പോലെ കൂടെ നിന്നാൽ നിയൊക്കെ ചോദിക്കുന്നത് എന്തും ഞാൻ തരും...അത് പണമോ മറ്റെന്താണെങ്കിലും.. ഇനി അതല്ല എന്നെ ഒറ്റാൻ ആണ് തീരുമാനമെങ്കിൽ... നിന്നെയൊക്കെ വെട്ടി കീറി തോട്ടത്തിലെ റബ്ബർ ചുവട്ടിൽ വളമായി കുഴിച്ചു മൂടും ഞാൻ....പിന്നീട് നിന്നെയൊന്നും വീട്ടുകാരോ നാട്ടുകാരോ പോലും കാണില്ല...
എന്താണെങ്കിലും നിങ്ങൾക്ക് തീരുമാനിക്കാം...
"സത്യത്തിൽ വിശ്വന്റെ വാക്കുകൾ കേട്ട്
💬 Comments
View all comments