Chapter Title : നീലക്കണ്ണുള്ള രാജകുമാരി [നന്ദൻ]
പിൻപോ മനസ്സ്കൊണ്ടോ ശരീരംകൊണ്ടോ പോലും താൻ ആരെയും ആഗ്രഹിച്ചിട്ടില്ല.... തന്റെ ശരീരത്തിന് വേണ്ട എല്ലാ സുഖവും സ്നേഹവും സ്വന്തം ഭർത്താവിൽ നിന്നും കിട്ടുമ്പോൾ ഏതൊരു പെണ്ണിന്റെയും മനസും സന്തോഷം ആയിരിക്കും....കിടപ്പറയിൽ തന്റെ ഇഷ്ടങ്ങൾക്ക് കൂടി വിലതന്ന് തന്നെയാണ് നന്ദേട്ടനും ഞാനും ബന്ധപ്പെടാറുള്ളത്.... എത്ര രാത്രികളിൽ എന്നെ രതിസുഖത്തിന്റെ പരമോന്നതയിൽ എത്തിച്ച് സംതൃപ്തി നൽകിയിരിക്കുന്നു... ഞാൻ സംതൃപ്തയാണെന്ന് നന്ദേട്ടനും അറിയാം..എന്നിട്ടും താൻ കൂടെപ്പിറപ്പിനെപ്പോലെ കരുതുന്ന വിശ്വേട്ടനേയും തന്നെയും ചേർത്ത് തന്റെ നന്ദേട്ടൻതന്നെ അന്നങ്ങനെയൊക്കെ പറഞ്ഞപ്പോൾ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ലന്നത് സത്യം... രണ്ട് മാസങ്ങൾക്കു മുൻപ് നടന്ന ആ സംഭവം അവളിലേക്ക് തികട്ടി വന്നപ്പോൾ അഞ്ജലിയുടെ കണ്ണ് നിറഞ്ഞു..മനസ്സ് വിങ്ങിപ്പൊട്ടുമ്പോഴും നന്ദനെ കാണാനും ഒന്ന് വാരിപുണർന്ന് ആ മാറിലെ ചൂടേൽക്കാനും അവളുടെ മനസ്സ് കൊതിച്ചു... അപ്പോഴേക്കും പാത്രത്തിൽ പാൽ തിളച്ച് പൊങ്ങി തുടങ്ങിയിരുന്നു ...
ചായപൊടിവാരിയിട്ട് തിരിഞ്ഞതും പെട്ടെന്ന് അഞ്ജലിയുടെ ഇടത്തെ ഇടുപ്പിൽ ഒരു കയ്യമർത്തലും ഞെരടും കിട്ടി... " അയ്യോ അമ്മേ " എന്ന് നിലവിളിക്കുന്നതിനൊപ്പം പെരുവിരൽ കുത്തി ചാടിപ്പോകുകയും ചെയ്തു..... തിരിഞ്ഞ് നോക്കുമ്പോൾ പാറുക്കുട്ടിയെ കയ്യിൽവെച്ച് വിശ്വേട്ടൻ നിന്ന് ചിരിക്കുന്നു........
അഞ്ജലി : "ഇത്കണ്ടോ വല്യേച്ചി പിച്ചി തൊലികളഞ്ഞു .വിശ്വേട്ടൻ എന്താ ഈ കാണിച്ചേ...?മനുഷ്യന്റെ ജീവനങ്ങു പോയി"....വേദന തടവിക്കൊണ്ട് ദേഷ്യത്തോടവൾ വിശ്വന്റെ കയ്യിൽ തന്റെ കൂർത്ത നഖങ്ങൾ കൊണ്ടൊരു അളളൽ കൊടുത്തു.....തന്റെ മകൾ പാറുക്കുട്ടി വിശ്വേട്ടൻറെ കൈകളിൽ ഇരുന്ന് കയ്യടിച്ചു ചിരിക്കുന്നത് കണ്ടപ്പോൾ അവർ മൂന്ന്പേർക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.... ആതിര : എന്തിനാ വിശ്വേട്ടാ അവളെ എപ്പോഴുമിങ്ങനെ വേദനിപ്പിക്കുന്നത്.?... നിനക്കിത് തന്നെ വേണം അച്ചു... എത്ര പിച്ചുകൊണ്ടാലും വേദനിച്ചാലും പിന്നേം വിശ്വേട്ടാന്നും പറഞ്ഞു നീ തന്നല്ലേ അങ്ങോട്ട് ചെല്ലുന്നത് ?.....
അഞ്‌ജലി : അത്പിന്നെ സ്വന്തം ചേട്ടനാണെന്നു വിചാരിക്കുന്നത് കൊണ്ടല്ലേ..? ഇനി ഞാൻ വിശ്വേട്ടനോട് മിണ്ടില്ല വല്യേച്ചി നോക്കിക്കോ." വിശ്വനെ നോക്കി ചുണ്ടുകൊണ്ട് കോട്ടി കാണിച്ച് പിണക്കം നടിച്ചു. " വിശ്വൻ ഒന്നുംമിണ്ടാതെ അവളെത്തന്നെ നോക്കി ചിരിച്ചുകൊണ്ട് നിന്നു.... . കപ്പിലേക്കു ചായ പകർന്ന് വിശ്വന് കൊടുത്തിട്ട് ..."അമ്മേടെ പാറുക്കുട്ടി ഇങ്ങ് വന്നേ വല്യച്ഛൻ ചായ കുടിക്കട്ടെ"ന്നും
💬 Comments
View all comments