Chapter Title : നീലക്കുറിഞ്ഞി പൂക്കുന്ന നാട്ടിൽ [അമൃത രാജ്]
ഞാൻ സുചിത്രയോട് ആയി ചോദിച്ചു..
ആന്റിയും സൂചിത്രയും പരസ്പരം നോക്കി പൊട്ടി ചിരിച്ചു... ഞാൻ ഇതെന്തെന്ന് മനസ്സിലാവാതെ അന്തം വിട്ടു.
അവൾ എവിടെ പോകാൻ.. സുചിത്ര എന്റെ കൂടെയാണ് താമസം ...; ആന്റി ചിരിച്ചു പറഞ്ഞു.
ഞാൻ അയ്യട എന്നായി ...
എന്താ കൊച്ചേ നിനക്ക് നടക്കാൻ ബുദ്ധിമുട്ട് വല്ലതുമുണ്ടോ ..?
സുചിത്രയുടെ ചോദ്യം പെട്ടന്നായിരുന്നു..
ഞാൻ ഹേയ് എനിക്കൊന്നുമില്ല എന്നു പറഞ്ഞു ഒഴിവായി ..
എന്നാൽ ആന്റി വിട്ടില്ല.. അവൾക്ക് എന്താ നടക്കാൻ ബുദ്ധിമുട്ടുണ്ടോ എന്നു സുചിത്രയോട് ചോദിച്ചു..
നീ ഒന്ന് നടന്നെ എന്ന് സുചിത്ര എന്നോട് പറഞ്ഞു..
എന്നാൽ പിന്നെ നീ ഒന്ന് നടക്കെന്നായി ആന്റി..
ഞാൻ ബുദ്ധിമുട്ടുണ്ട് എന്നറിയാതെ ഇരിക്കാനായി ശ്രമിച്ചു കൊണ്ട് മുന്നോട്ട് നടന്നു ...
കണ്ടില്ലേ ഡോക്ടർ, കല്യാണം കഴിഞ്ഞു മുറിക്ക് പുറത്തേക്ക് ഇറങ്ങുന്ന പെണ്ണിനെ പോലെ നടക്കുന്നത് ...
അവർ ഒരുമിച്ചു പൊട്ടി ചിരിച്ചു ....
ഞാൻ ഇതോടെ സർവത്ര ഗ്യാസ് പോയ അവസ്ഥയായി ..
ആന്റി എന്റെ അടുത്തേക്ക് വന്നു .. നിനക്കെന്നതാ പറ്റിയത് അമൃതേ..
അത് ആന്റി , എണ്ണ നിലത്തു ഉണ്ടായിരുന്നത് ശ്രദ്ധിക്കാതെ ഞാൻ ചവുട്ടി ഒന്നു തെഞ്ഞി അതാ..
എന്നിട്ട് നീ വീണോ... ആന്റി ചോദിച്ചു..
ഹേയ് ഇല്ല , ഒന്നു കാൽ വലിഞ്ഞു അത്രയേയുള്ളൂ ..
ആഹ്... എന്ന കുഴപ്പില്ല്യ ഞാൻ നോക്കേണ്ടതായി വല്ലതുമുണ്ടോ ..
ഹേയ് ഇല്ല ആന്റി .. ആം ആൾ റൈറ്റ് ...
ഒക്കെ ഫൈൻ ... നീ രാത്രി ചപ്പാത്തി കഴിക്കുമല്ലോ അല്ലെ ..
പിന്നെന്താ ഞാൻ എന്തും കഴിക്കും .. ആന്റി ..
പിന്നെ റസിയയ്ക്ക് എങ്ങനെയുണ്ട്...
അവൾക്ക് കുഴപ്പം ഒന്നുമില്ല .. ക്ഷീണം ഉണ്ടാവും പിന്നെ പെയിൻ അറിയാതെ ഇരിക്കാൻ സെഡേഷൻ കൊടുക്കുന്നത് കൊണ്ടുള്ള മയക്കമാണ് ... രാവിലെ ഒക്കെ ആവും ...
ആന്റി മറുപടി നൽകി..
നിനക്കിപ്പോ എന്തേലും ആവശ്യമുണ്ടോ .. ആന്റി എന്റെ തോളത്ത് കൈ വെച്ചു ചോദിച്ചു..
ആഹ് അവൾക്കൊരു സിഗരറ്റ് കൊടുക്ക്.. അതാവും ഇപ്പോഴത്തെ ആവശ്യം... സൂചിത്ര പുറകിൽ
💬 Comments
View all comments