0%

Chapter Title : നീലക്കുറിഞ്ഞി പൂക്കുന്ന നാട്ടിൽ [അമൃത രാജ്]

Author : kkstories Read All Parts 318
അവളുടെ കുളി തെറ്റിയ കാര്യം എന്നെ അറിയിക്കുന്നത്. വയറ്റിൽ ജീവൻ ജനിച്ചതോടെ അവൾ വല്ലാതെ പരിഭ്രാന്തിയായി എന്തെല്ലാമോ സംസാരിച്ചു. അവനോടു ഈ കാര്യം പറഞ്ഞെങ്കിലും കൂസൽ ഇല്ലാതെ അബോർട്ട് ചെയ്യാമെന്ന തീരുമാനത്തിലേക്ക് ആയിരുന്നു അവന്റെ നീക്കം. എന്നാൽ ഒരു പെണ്ണിന് തന്റെ ഉള്ളിലെ ആദ്യ ജീവൻ കളയുക എന്നത് എത്രത്തോളം വിഷമമാണെന്ന് ആണിന് ഒരിക്കലും മനസിലാകില്ല.
കഥകളിൽ നിന്റെ കുട്ടിയെ ഞാൻ വളർത്താം എന്നൊക്കെ പറഞ്ഞു വെക്കാം എന്നാലും ലൈഫിൽ അതൊന്നും അത്ര എളുപ്പമല്ല. നിരന്തരമായ അവന്റെ നിർബന്ധത്തിൽ അവൾ അതിനു സമ്മതം മൂളുകയായിരുന്നു. പിന്നീടുള്ള ചോദ്യം എവിടെ എങ്ങനെ എന്നായിരുന്നു.. ആരും അറിയാതെ സുരക്ഷിതമായി അബോർട്ട് ചെയ്യാനുള്ള കാര്യങ്ങൾ ചിന്തിച്ചപ്പോഴാണ് എന്റെ സ്‌കൂൾ കൂട്ടുകാരി രചനയുടെ അമ്മയെ ഓർമ്മ വന്നത്. ആള് ഇപ്പോൾ അടിമാലിയിൽ ഒരു ക്ലിനിക് നടത്തുകയാണ് എന്നു മാത്രം അറിയാം. ഞാൻ ഉടൻ തന്നെ രചനയെ വിളിച്ചു അമ്മയുടെ നമ്പർ വാങ്ങി. തുടർന്ന് രേവതി ആന്റിയെ വിളിച്ചു ഏകദേശ രൂപം പറഞ്ഞു. ആദ്യം എന്നോട് ദേഷ്യപ്പെട്ടു എങ്കിലും അവസ്ഥ പറഞ്ഞതോടെ ഞങ്ങളോട് അവിടേക്ക് വരുവാനും ശ്രമിക്കാം എന്ന് പറയുകയും ചെയ്തു. ഞങ്ങൾ രണ്ടു പേരും കൂടി പിറ്റേ ദിവസം തന്നെ അടിമാലിക്ക് എന്റെ കാറിൽ യാത്ര തിരിച്ചു. ആകെ ശോകമായിട്ടുള്ള യാത്രയായിരുന്നു. ഇതിനിടക്ക് എല്ലാം അവൾ അവനെ വിളിക്കാൻ നോക്കി എങ്കിലും പരിധിക്ക് പുറത്തെന്ന മറുപടി ആയിരുന്നു. ഇതേ തുടർന്ന് ആകെപ്പാടെ കരച്ചിൽ മേളമായി. എങ്ങനെയൊക്കെയോ അവളെ സമാധാനിപ്പിച്ചും റെസ്റ്റ് എടുത്തും അടിമാലിയിൽ എത്തി ചേർന്നു. അവിടെ എത്തിയ ശേഷം ആന്റിയെ വിളിച്ചു ലൊക്കേഷൻ ചോദിച്ചറിഞ്ഞ ശേഷം വീണ്ടും വണ്ടിയെടുത്തു. ടൗണിൽ നിന്നും ഏകദേശം 8 കിലോമീറ്റർ ഉള്ളിലേക്ക് പോവേണ്ടി വന്നു ക്ലിനിക്കിലേക്ക് എത്തുവാൻ. ഇതോടെ ഞാനും അവളും വല്ലാതെ തളർന്നിരുന്നു. ക്ലിനിക്കിന്റെ മുറ്റത്തേക്ക് വാഹനം എത്തില്ല കുത്തനെയുള്ള കയറ്റത്തിന്റെ മുകളിലാണ് കെട്ടിടം നിൽക്കുന്നത്. ഞാനും അവളും ആ പടികൾ നടന്നു കയറി ചെന്നു. ആദ്യം തന്നെ കണ്ടത് അവിടത്തെ ഒരു നേഴ്‌സിനെ ആയിരുന്നു. അവർ ഞങ്ങളോട് ആരാണ് എന്താണ് കാര്യമെന്ന് തിരക്കി. എറണാകുളത്ത്

💬 Comments

View all comments