Chapter Title : നീലക്കുറിഞ്ഞി പൂക്കുന്ന നാട്ടിൽ [അമൃത രാജ്]
തന്നെ അപൂർവമാണ്...
അത്ര നിർബന്ധമാണോ നിനക്ക് അറിയണമെന്ന് ... ആന്റി ഗൗരവപൂർവം ചോദിച്ചു...
ആഗ്രഹമുണ്ട് എന്ന് ഞാൻ തലതാഴ്ത്തി പറഞ്ഞു..
എന്നാലൊരു വഴിയുണ്ട് ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു ആന്റി എണീറ്റു..
നീ ഭക്ഷണം കഴിച്ചു ഇരിക്ക് .. ഞാൻ ഒന്ന് പുറത്തേക്ക് പോയി വരാം..
ഈ സന്ധ്യ സമയത്ത് എവിടേക്ക് ആണ് ആന്റി ..
വന്നിട്ട് പറയാം എന്ന് പറഞ്ഞു ആന്റി റൂം വിട്ടിറങ്ങി .. ഞാൻ ബെഡിൽ എന്താകുമെന്ന ചിന്തയിൽ ഇരുന്നു..
രാത്രി 7.30 ആയപ്പോഴേക്കും റസിയ എണീറ്റ് ഇരിക്കാനുള്ള അവസ്ഥയിലായി . അവൾക്ക് ചൂട് കഞ്ഞി കോരി കൊടുക്കുന്നതിനു ഇടയിലാണ് ആന്റിയുടെ കാർ വന്നു നിൽക്കുന്ന ശബ്ദം കേൾക്കുന്നത്..
ആന്റിയും സുചിത്രയും സംസാരിക്കുന്നത് കേൾക്കാമായിരുന്നു .. ഞാൻ അവൾക്ക് കഞ്ഞി കോരി കൊടുത്തു കൊണ്ടേയിരുന്നു..
അമൃത , നിന്നെ ഡോക്ടർ മുകളിലേക്ക് വിളിക്കുന്നു ..സുചിത്ര വാതിലിന്റെ അടുത്ത് വന്നു പറഞ്ഞു..
ഞാനിപ്പോ വരാമെന്ന് പറഞ്ഞു അവൾക്ക് കഞ്ഞി സ്പൂണിൽ വീണ്ടും കോരി കൊടുത്തു കൊണ്ടിരുന്നു.. ഇതിനിടയിൽ സുചിത്ര കയറി വന്നു ഇനി ഞാൻ കൊടുത്തോള .. നീ വേഗം ചെല്ലെന്ന് പറഞ്ഞു എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു..
ഞാനിപ്പോ വരാമെന്ന് റസിയയുടെ അടുത്ത് പറഞ്ഞു നടന്നു ...
മുകളിലേക്ക് കയറി മുറിയിൽ ചെന്നപ്പോ ആന്റി ആരോടോ സംസാരിക്കുന്നതാണ് കണ്ടത് . എന്നാൽ തിരിഞ്ഞു നിൽക്കുന്ന ആന്റിയുടെ രൂപം കാരണം അതരാണ് എന്ന് മനസിലായില്ല ..
ആന്റി , എന്നു വിളിച്ചതോടെ അവർ എനിക്ക് നേരെ തിരിഞ്ഞു ... അപ്പോഴാണ് ബെഡിൽ ഇരിക്കുന്ന രൂപത്തെ കണ്ടത്..
💬 Comments
View all comments