Chapter Title : നീലക്കുറിഞ്ഞി പൂക്കുന്ന നാട്ടിൽ [അമൃത രാജ്]
.. ആന്റി അവൾക്ക് മറുപടി നൽകി.. എന്നെ നോക്കി പുഞ്ചിരിച്ചു..
ഞാൻ അവരുടെ കയ്യിൽ നിന്നും ടാബ്‌ലെറ്റ് വാങ്ങി മുന്നിലെ ഗ്ലാസ്സിൽ ഇരുന്ന വെള്ളം കുടിച്ചിറക്കി..
നീ ഇരിക്ക്, ഞാൻ ഭക്ഷണം എടുക്കാം ..എന്നു ആന്റി എന്നോട് പറഞ്ഞു തിരികെ നടന്നു..
ആന്റി പോയതും റസിയ എന്റെ അടുത്തേക്ക് വന്നു .. എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു ..
സോറി , മോളെ നീ ഞാൻ കാരണം വല്ലാതെ ബുദ്ധിമുട്ടി അല്ലെ .. ഇനിയൊന്നും ആവർത്തിക്കില്ല ഞാൻ .. അവൾ എങ്ങലടിച്ചു .. ഞാൻ അവളുടെ മുടി തഴുകി സമാധാനിപ്പിച്ചു..
സരമില്ലെടി , നമ്മുടെ ലൈഫിൽ എന്തൊക്കെ നടക്കുമെന്ന് നമുക്ക് മുന്നേ അറിയാൻ കഴിയില്ലല്ലോ ..ഞാൻ നെടുവീർപ്പിട്ടു..
ഇന്നലെ നടന്ന കാര്യങ്ങൾ അവളോട് പറയരുത് എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
ഞാൻ അവളിൽ നിന്നും അകന്നു അവളെ കസേരയിൽ ഇരുത്തി ...
വേദനയുണ്ടോ ഇപ്പൊ .. ഞാൻ ചോദിച്ചു..
ഇപ്പൊ കുറവുണ്ട് അത്രക്ക് ഇല്ല .. ആം ആൾ റൈറ്റ് ..
നിനക്ക് പനി തോന്നുന്നില്ലല്ലോ .. അവൾ ചോദിച്ചു...
ആഹ്, പനി തോന്നുന്നില്ല പക്ഷെ വല്ലാത്ത ശരീരം വേദന ലോങ് ഡ്രൈവ് ചെയ്തത് കൊണ്ടാവും ..
ഈ സമയം ആന്റിയും സൂചിത്രയും ഹാളിലേക്ക് കടന്നു വന്നു ..
എന്നെ കണ്ടതും സുചിത്ര ആക്കിയ ഒരു ചിരി ചിരിച്ചു .. എന്നാലത് ഞാൻ കണ്ടില്ലെന്ന് നടിച്ചു...
ആന്റി എനിക്ക് മുന്നിലെ പ്ളേറ്റിലേക്ക് ഇഡിലിയും സാമ്പാറും വിളമ്പി തന്നു .. ഈ സമയം സുചിത്ര റസിയയ്ക്ക് സമീപമായിരുന്നു .. അവരുടെ
💬 Comments
View all comments