Chapter Title : നീലക്കുറിഞ്ഞി പൂക്കുന്ന നാട്ടിൽ [അമൃത രാജ്]
കെട്ടും എന്നൊക്കെയാണ് ആന്റി പറയുന്നത്..
എന്നിട്ടെന്താ അവൻ കൂടെ വരാഞ്ഞത്..
വിളിച്ചിരുന്നു , പക്ഷെ മൊബൈൽ കണക്ട് ആയില്ല കുറെ ശ്രമിച്ചു..
ആന്റി പെട്ടെന്ന് പൊട്ടി ചിരിച്ചു..
അവൻ കൈകഴുകി അപ്പോൾ..
ഞാൻ ഞെട്ടി , ഹേയ് അതല്ല ഷോപ്പിൽ ചിലപ്പോ തിരക്ക് ആയത് കൊണ്ടാവും...
അങ്ങനെ ആവട്ടെ, നല്ലത് പ്രതീക്ഷിക്കാം..
എന്നാൽ ഞാൻ ഇറങ്ങുകയാണ്..നിങ്ങൾ ഇവിടെ കഴിയുമോ അതോ എന്റെ വീട്ടിലേക്ക് പോരുന്നോ?
ഇവിടെ ഞങ്ങൾ എങ്ങനെയാ ...ഞാൻ ചോദ്യം ഉന്നയിച്ചു..
അവൾ ഇപ്പൊ മയക്കം ആയിരിക്കും.. ഒരു മണിക്കൂർ മേലെ എടുക്കും ചിലപ്പോ ഉണരാൻ.. അതുവരെ സുചിത്ര കാണും..
ഞാൻ ചോദ്യ രൂപത്തിൽ നോക്കി..
നിങ്ങൾ കണ്ടില്ലേ നേഴ്‌സ്... അവളാണ്
ആഹ് , ശരി ആന്റി...അവൾ ഉണരുമ്പോൾ ഞങ്ങൾ അങ്ങോട്ട് വരാം..
അതിനെന്റെ താമസ സ്ഥലം അറിയുമോ?
ഇല്ല..
ആഹ് അത് സുചിത്രയോട് പറഞ്ഞാൽ മതി അവൾ പോവുന്നതും ആ വഴിക്കാണ്...
ആന്റി ബാഗ് എടുത്തു പുറത്തേക്ക് നടന്നു.. ഇടനാഴിയിൽ വെച്ചു എന്തെല്ലാമോ നേഴ്‌സിനോട് പറയുന്നതും അവർ ചിരിക്കുന്നതും കണ്ടു..
ആന്റി ഇറങ്ങി പോയതോടെ അവിടെ വല്ലാത്ത മൂകത അനുഭവപ്പെട്ടു. ഞാൻ അവിടെ നിന്നും ഇറങ്ങി കാറിൽ കയറി ഡാഷ് ബോർഡ് തുറന്നു. അച്ഛൻ വലിക്കാറുള്ള സിഗരറ്റ് പാക്കറ്റ് ആയിരുന്നു ലക്ഷ്യം . പ്രതീക്ഷിച്ച പോലെ ഒരു പാക്കറ്റ് അതിനുള്ളിൽ ഉണ്ടായിരുന്നു കിംഗ്‌സ് ലൈറ്റ് ഒരെണ്ണം അതിൽ ഉണ്ടായിരുന്നു എന്നാൽ കത്തിക്കാനുള്ള ലൈറ്റർ അതിൽ ഇല്ലായിരുന്നു. ക്ലിനിക്കിൽ എവിടേലും കാണുമെന്ന പ്രതീക്ഷയിൽ ഞാൻ അകത്തേക്ക് കയറി. ഉള്ളിലെ ദൈവത്തിന്റെ ചിത്രത്തിന് മുന്നിലായി ഒരു തീപ്പെട്ടി
💬 Comments
View all comments