0%

Chapter Title : നീലക്കൊടുവേലി 2 [Fire blade]

Author : Kambikathakal Read All Parts 790

കണ്ണിൽ നോക്ക്... "

അവൻ അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് സൗമ്യമായി പറഞ്ഞു.. ശബ്ദത്തിലേ മാറ്റം കേട്ട അവൾ കണ്ണ് തുറന്നു അവനെ നോക്കി ...

നീർതുള്ളികൾ തങ്ങി നിൽക്കുന്ന കണ്ണുകളും അറ്റം ചുവന്ന മൂക്കും, ഇടയ്ക്കിടെ മാവിന്റെ നനവേറ്റു പേടികൊണ്ട് വിറ കൊള്ളുന്ന ചെഞ്ചുണ്ടുകളും, മേൽചുണ്ടിന് മുകളിലെ കുഞ്ഞു മറുകിൽ നോക്കുമ്പോൾ അവന് വല്ലാത്തൊരു പ്രണയം തോന്നിപ്പോയി...

അവളുടെ സംശയം നിറഞ്ഞ നോട്ടവും തന്റെ മുഖത്തേക്ക് പതിക്കുന്ന നിശ്വാസവും അവനെ ഏതോ മായികലോകത്തിലെത്തിച്ചു...

" എന്തൊരു ഭംഗിയാടീ പൊട്ടിപ്പെണ്ണെ നിന്നെ കാണാൻ ..."

കാറ്റുപ്പിടിച്ചത് പോലെയായിരുന്നു അവന്റെ സ്വരം...അത് അവളുടെ മുഖത്ത് തട്ടി ചിതറി തെറിച്ചു...

" നിന്നെ ഞാൻ പിടിച്ചു തിന്നുവൊന്നും ഇല്ല, അത് കാണിച്ചു തരാൻ വേണ്ടിത്തന്നെ ചെയ്തതാ..അവളുടെയൊരു പേടി.. ഞാനെന്താ ബാലൻ കെ നായർ ആണോ ...!! "

അവൻ നിസാരമായി പറഞ്ഞു അവസാനിപ്പിച്ചു..

സംഭവിക്കുന്നത് എന്താണെന്നറിയാതെ അവളുടെ കണ്ണുകൾ നാലുപാടും പാഞ്ഞു...

സിദ്ധു അവളിൽ നിന്നും ഒരു ചിരിയോടെ മാറി..തെല്ലു ആശ്വാസത്തോടെ അവൾ ഒന്ന് മുഖം പൊത്തി നിന്നു...പിന്നെ മൂക്കും ചുണ്ടുകളും ഒന്ന് കൂട്ടി തുടച്ച ശേഷം ദീർഘനിശ്വാസം വിട്ടു....

" പേടിച്ചുപോയല്ലേ...?? "

സിദ്ധു ചിരിയോടെ ചോദിച്ചപ്പോൾ അവൾ അതേ എന്ന അർത്ഥത്തിൽ തലയാട്ടി..

, " എന്നോട് എന്തെങ്കിലും പറയാനുണ്ടോ.. രണ്ട് തെറിയെങ്കിലും..?? "

അവൻ വാതിലിന്റെ കുറ്റി മാറ്റുമ്പോൾ അവളോട് ചോദിച്ചു.. അപ്പോളും അവൾ ഉണ്ടെന്ന അർത്ഥത്തിൽ തലയാട്ടി..

സിദ്ധു കൈ രണ്ടും കെട്ടി ടീച്ചറുടെ ശിക്ഷ കാത്തുനിൽക്കുന്ന കുട്ടിയെ പോലെ അവളെ നോക്കി..

" പല്ലൊന്നു

💬 Comments

View all comments