0%

Chapter Title : നീലക്കൊടുവേലി 2 [Fire blade]

Author : Kambikathakal Read All Parts 792

തേച്ചേക്കൂ, ബ്രഷും പേസ്റ്റും ഞാൻ എടുത്ത്ത്തരാം... "

അവന്റെ കണ്ണുകളിൽ നോക്കി കടുപ്പത്തിൽ പറഞ്ഞുക്കൊണ്ട് അവൾ വാതിൽ കടന്നു, കിലുങ്ങുന്ന കൊലുസിന്റെ അകമ്പടിയോടെ കോണിയിറങ്ങിപ്പോയി...

സിദ്ധു ചിരിയോടെ തന്നെ കിടക്കയിലേക്ക് ചായക്കപ്പുമായി ഇരുന്നു...കടന്നുപോയ നിമിഷങ്ങളുടെ ഓർമകളിലൂടെ ചായ മൊത്തിക്കുടിച്ചു..

സംഭവ ബഹുലമായ രണ്ടു ദിവസങ്ങൾ...

ഇതാണ് വേണ്ടത്.... ജീവിതത്തിന്റെ സൗന്ദര്യം ഇത് തന്നെയാണ്...

ഇന്നലെ കുളപ്പടവിൽ കണ്ട സിതാരയേക്കാൾ ഇന്ന് കുറച്ചു നിമിഷങ്ങൾക്ക് മുൻപ് കണ്ട സിതാരക്കാണ് ഭംഗി...മനസ്സിൽ ഓർത്തുവെക്കേണ്ടത് അർദ്ധ നഗ്നയായ അവളെയല്ല, ഇന്ന് കണ്ട ദേവി വിഗ്രഹത്തെയാണ്...!! അവളോട് പ്രണയമാണോ...അതോ കാമമാണോ... ഉത്തരം കിട്ടാത്തൊരു കടംകഥ പോലെ അവൻ കുഴങ്ങി...

വീണ്ടും ആ പാദസരത്തിന്റെ ശബ്ദം കോണിപ്പടിയിൽ അറിഞ്ഞതും അവളെ ഒരിക്കൽക്കൂടി കാണാമെന്നുള്ള കൊതിയോടെ അവൻ വാതിൽക്കൽ കണ്ണുനട്ടു..

പക്ഷെ തന്നെ ഇമ ചിമ്മാതെ നോക്കുന്നുണ്ടെന്നറിഞ്ഞിട്ടും ഒരിക്കൽപോലും അവൾ അവനെ നോക്കിയില്ല, കൊണ്ടുവന്ന പേസ്റ്റും അവന്റെ തന്നെ ബ്രഷും മേശമേൽ വെച്ച് തെളിയാത്ത മുഖവുമായിത്തന്നെ താഴെ ഇറങ്ങിപ്പോയി...

കാരണമറിയാത്ത നിരാശയിൽ സിദ്ധുവിന്റെ മനസ് അലഞ്ഞു ...

എന്തിന്...? ഇത്ര വർഷങ്ങൾ കഴിഞ്ഞുപോയത് ഇങ്ങനെ തന്നെയാണ്... പക്ഷെ അന്ന് അവരെ അവഗണിച്ചിരുന്നത് താനാണ്.

അന്ന് അവരുടെ മാനസികാവസ്ഥ ഇതൊക്കെ തന്നെ ആയിരിക്കണം...

തനിക്ക് എപ്പോൾ മുതലാണ് അവരോട് പരിഗണന തോന്നിയത്..അവർ സുന്ദരികളാണെന്നും അവരോടും വികാരം തോന്നുന്നെന്ന നിലയിലും അല്ലേ.!! വേണ്ട... സിദ്ധു സിദ്ധുവായി തന്നെ ഇരിക്കട്ടെ...

ആരുടെയും താഴെ ഇരിക്കേണ്ടവനല്ല താൻ...കേവലം ചില വികാരങ്ങൾക്കടിമപ്പെട്ടു വില കളയുന്നത് മണ്ടത്തരമാണ്...

അവൻ മനസിനെ പറഞ്ഞു പഠിപ്പിച്ചു... ബ്രഷ് ചെയ്തു താഴെ പോയി... പതിവിന് വിപരീതമായി മേശമേൽ സിതാരയും

💬 Comments

View all comments