Chapter Title : നീലക്കൊടുവേലി 2 [Fire blade]
ഇവർ വലുതായതോടെ അക്കാര്യത്തിലും ലക്ഷ്മിയമ്മക്ക് സഹായകമായി, രണ്ടുപേരും ഒന്നിനൊന്നു മെച്ചമായി ഭക്ഷണം പാകം ചെയ്യാൻ മിടുക്കികളായിരുന്നു...
സിദ്ധുവിന്റെ അടുത്ത് നിന്നും ഒരു ' പേടിപ്പിക്കൽ ' ഓർമയിൽ ഉള്ളതുകൊണ്ട് സിതാര ഒറ്റക്ക് അവനെ കാണുന്നതിലുള്ള സന്ദർഭങ്ങൾ ഒഴിവാക്കിയിരുന്നു... പിന്നെ അവന്റെ ഭാഗത്തു നിന്നും അത്തരം കാര്യങ്ങൾ ഉണ്ടാവുന്നില്ല എന്ന് അവൾക്ക് ഉറപ്പായി തുടങ്ങുന്നത് വരെ അവനെ നേർക്കുനേർ കണ്ടാലും മുഖത്ത് പോലും നോക്കാതെ അത് തുടർന്നു..എന്നാലും മറ്റൊരാളോടും എന്തിനേറെ പറയുന്നു ഇരട്ടയായ നീതുവിനോട് പോലും ആ സംഭവം പറയാൻ പോയതുമില്ല..
നീതു ഇതൊന്നും അറിഞ്ഞില്ലെങ്കിലും സിതാര അവനോട് വെച്ചുപോന്ന അകലം അവളും സൂക്ഷിച്ചു.. എങ്കിലും അവന് പണ്ടത്തെ ദേഷ്യമോ പ്രശ്നമോ തങ്ങളോടില്ലെന്ന തിരിച്ചറിവ് ഉള്ളതുകൊണ്ട് മുൻപ് ഉണ്ടായിരുന്ന അപരിചിതത്വം പോയി... സംസാരിക്കാറില്ലെങ്കിലും ഇടക്ക് കാണുമ്പോൾ ഒരു ചിരി സമ്മാനിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു...
അവരെ തീരെ ശ്രദ്ധിക്കരുതെന്നു അന്ന് തീരുമാനമെടുകിരുന്നെങ്കിലും സിദ്ധുവിന്റെ ഉള്ളിലുള്ള ' ലോല ' മനസ് അതിനവനെ പൂർണമായും സമ്മതിച്ചില്ല... സിതാരയെ കാണാൻ കിട്ടുന്ന അവസരങ്ങൾ അവനങ്ങനെ ഒഴിവാക്കിയിരുന്നില്ല പക്ഷെ അത് അവൾ അറിഞ്ഞില്ലെന്നു മാത്രം..
അവളോട് എങ്ങനെയെങ്കിലും അടുക്കണമെന്നുള്ള വഴിയായാണ് നീതുവിനെ അവൻ കണക്കാക്കിയത്...
ഒരു വീട്ടിൽ തന്നെ ആയിരിക്കുന്നതുകൊണ്ടു കാണാൻ എളുപ്പമാണെന്ന് ഒഴിച്ചാൽ അവളുടെ മനോഭാവം മാറാത്തതിൽ കുറച്ചു പ്രയാസം അവൻ നേരിട്ടു...അവളുടെ അവഗണന സത്യത്തിൽ അവനെ അവളിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്.... അതൊരു പ്രണയമാണെന്ന് അപ്പോൾ തിരിച്ചറിഞ്ഞില്ലെന്നു മാത്രം
ഇങ്ങനെ മാസങ്ങൾ കടന്നുപോയി... സിദ്ധുവിന് 18 വയസായി...അവന് ആ വയസെത്തുമ്പോൾ ഏൽപ്പിക്കാനായി കൈമൾ കൊടുത്ത രഹസ്യത്തെ പറ്റി ശങ്കരൻ ചിന്തിച്ചു...
എന്തുകൊണ്ടോ
💬 Comments
View all comments