Chapter Title : നീലക്കൊടുവേലി 2 [Fire blade]
തന്റെ ദേഹം ആസ്വദിക്കുന്നുണ്ടെന്നും ഇതു പണിയാകുമെന്നും .. അവൾ പക്ഷെ പ്രാക്ടീസ് തുടരണോ നിർത്തണോ എന്നൊരു കൺഫ്യൂഷനിൽ ആയിരുന്നു..
അവനോട് കുറച്ചു സ്നേഹമുള്ളതുക്കൊണ്ട് നിർത്താനോ, ചെയ്യുന്നതിലെ പ്രശ്നം കൊണ്ട് തുടരാനോ കഴിയാത്ത അവസ്ഥ..
പിന്നെ ഇനി ഇത് വേണ്ടെന്നു പറഞ്ഞാൽ സിദ്ധുവിന് ഫീൽ ആകുമോ എന്ന ഭയം വേറെ... മുതലെടുക്കുന്നു എന്ന് മനസിലാക്കിയിട്ടും അവളുടെ മനസ്സിൽ അവനോട് ദേഷ്യം തോന്നിയില്ല..
അതിനു ശേഷം ഓരോ തവണ ഇതെല്ലാം നടക്കുമ്പോളും അവൾ സ്വയമറിയാതെ നീറിക്കൊണ്ടിരുന്നു... അവന്റെ സാമീപ്യം പലപ്പോളും അവളിൽ പേടി നിറച്ചു..
പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും അവൻ ചെയ്യുന്നത് തെറ്റാണെന്നു മനസിലാക്കികൊടുക്കാൻ അവൾക്കൊട്ട് സാധിക്കുന്നുമില്ല..
അങ്ങനെയാണ് ഒരു തീർപ്പിനായി സിതാരയോട് സംസാരിക്കാൻ അവൾ തയ്യാറായത്....അവർ തമ്മിൽ നല്ല ആഴത്തിലുള്ള കൂട്ട് തന്നെ ആയിരുന്നു, പക്ഷെ ഈ കാര്യം വളരെ ആലോചതിനു ശേഷമാണ് അവളോട് പറയാൻ നീതു തീരുമാനിച്ചത്..
സാധ്യതയില്ലെങ്കിലും ഇനി അഥവാ ഇതെല്ലാം തന്റെ തോന്നലാണെങ്കിൽ താൻ ചെയ്യുന്നത് വലിയൊരു തെറ്റാകുമെന്ന് ആ പാവം വിശ്വസിച്ചു..ആ പ്രാവശ്യത്തെ മാസമുറ സമയം ആയപ്പോളാണ് അവൾക്ക് ആശ്വാസമായത്...
ആ ദിവസത്തിലൊരിക്കൽ ക്ലാസ് കഴിഞ്ഞ് തിരികെ നടത്തത്തിനിടയിലാണ് നീതു ഇക്കാര്യം സിതാരയോട് അതിനെക്കുറിച് പറയാൻ തീരുമാനിച്ചത്..
"ടീ...."
പാടവരമ്പത്തിലൂടെ സൂക്ഷിച് നടക്കുകയായിരുന്ന സിതാരയെ പിന്നിൽ വന്നിരുന്ന നീതു വിളിച്ചു..
"മ്മ്...? "
വീഴാതെ പോവാനുള്ള ശ്രദ്ധ വിടാതെ സിതാര വിളി കേട്ടു..
" ടീ.... ഒരു കാര്യം പറഞ്ഞാൽ ആരോടും പറയില്ലെന്ന് വാക്ക് തായോ.. "
അവൾ പറയുന്നത് ശ്രദ്ധിക്കുന്നില്ലെന്നു കണ്ട് സിതാരയുടെ പുറത്തൊരു കുഞ്ഞു നുള്ള് കൊടുത്തുകൊണ്ട് പറഞ്ഞു.
"
💬 Comments
View all comments