0%

Chapter Title : നീലക്കൊടുവേലി 2 [Fire blade]

Author : Kambikathakal Read All Parts 809

പ്രതികരിക്കാതിരുന്നപ്പോ ഞാനും താൽപ്പര്യത്തിലാണെന്നു കരുതിയിട്ടാകുമോ പിന്നേം ശ്രമിച്ചത് എന്ന് തോന്നിയപ്പോ എന്നോട് തന്നെ വല്ലാത്തൊരു അറപ്പ് തോന്നുന്നെടീ.. "

അത് പറയുമ്പോളേക്ക് നീതുവിന്റെ കണ്ണീർ ചാലിട്ടൊഴുകി ...

" എന്നെക്കൊണ്ട് പറ്റീല...എന്താ ഈ ചെയ്യണേ എന്ന് ചോദിക്കാൻ പോലും അത്രേം ദിവസം പറ്റീല..

എന്റെ തെറ്റാണു.. എനിക്ക് അങ്ങേരോട് ദേഷ്യൊന്നും ഇല്ല .. പുള്ളി ആദ്യമേ പറഞ്ഞതാണ് ആൾക്ക് വയ്യാന്നു... ഞാൻ നിർബന്ധിച്ചിട്ടാണ് പഠിപ്പിച്ചത്....അത് മാത്രമല്ല ഇങ്ങനൊക്കെ ചെയ്ത് തുടങ്ങുമ്പോൾ തന്നെ ഞാൻ പറയണമായിരുന്നു ഇത് ശരിയല്ലെന്ന്...

അപ്പോഴൊന്നും എനിക്ക് മനസിലായതും ഇല്ല, മനസിലായപ്പൊ പറയാനും വയ്യ... എന്നെ ഒരു മോശം പെണ്ണായി സിദ്ധുവേട്ടൻ കണ്ടതുകൊണ്ടാകുമോ ഇതൊക്കെ തുടർന്നത്..? "

നീതു തന്റെ ഉള്ളിലുള്ള സങ്കടക്കടൽ പുറത്തേക്കൊഴുക്കി... ഇതിലെ അപകടം മനസിലായ ആ കുറഞ്ഞ സമയത്തിനുള്ളിൽ അവളൊരുപാട് ആലോചിച്ചു കൂട്ടിയിട്ടുണ്ടെന്നു സിതാര മനസിലാക്കി...

" ഛെ... നീയെന്തൊക്കെയാ നീതു പറയണേ....!! നിന്റെ ഭാഗത്തൊരു തെറ്റും ഇല്ല.. "

നീതുവിന്റെ കണ്ണീർ തുടച്ച് അവളെ നെഞ്ചിൽ ചേർത്ത് മുറുക്കിപ്പിടിച്ചുകൊണ്ട് സിതാര പറഞ്ഞു...

" അങ്ങേരോടൊന്നും സ്നേഹം കാണിക്കരുതായിരുന്നെടീ, അതിൽ നിന്റെ ഭാഗത്തു തെറ്റുണ്ട്....

പുള്ളിയൊന്നും അത് അർഹിക്കുന്നില്ല... ബന്ധങ്ങളുടെ വില അറിയാത്ത അങ്ങേർക്ക് നിന്റെ ശരീരം മാത്രമേ നോക്കാൻ പറ്റുള്ളൂ, മനസ് കാണാൻ കഴിയില്ല..."

അവളെ ആശ്വസിപ്പിക്കാൻ പറയുന്നതാണെങ്കിൽ കൂടി മുൻപ് തന്നോട് ചെയ്തതും ഓർത്തുക്കൊണ്ടാണ് സിതാര പറഞ്ഞത്...

" നീ പേടിക്കണ്ട... ഇത് ഞാൻ കൈകാര്യം ചെയ്തോളാം.. നീയിനി പ്രാക്റ്റീസ് എന്നും പറഞ്ഞു ചാടാൻ നിക്കണ്ട.. അത് നിർത്തിക്കോ.. "

സിതാരയുടെ ശബ്ദത്തിലെ ഗൗരവം മനസിലാക്കി നീതു

💬 Comments

View all comments