0%

Chapter Title : നീലക്കൊടുവേലി 3 [Fire blade]

Author : Kambikathakal Read All Parts 651

ദീപാരാധന കഴിഞ്ഞോ..? "

മുഖം കഴുകി സോഡാക്കുപ്പി തിരികെ കൊടുക്കുമ്പോളാണ് അങ്ങനൊരു പ്ലാൻ ഉണ്ടാരുന്നത് സിദ്ധു ഓർത്തത്..

" ഹിഹി... അതൊക്കെ കഴിഞ്ഞിട്ട് മണിക്കൂറുകളായി കാണും സിദ്ധപ്പാ ...അന്ത മാതിരി ഒറക്കം താ നീങ്കളുടേത്.. "

ലാടവൈദ്യന്മാർ പറയുന്ന കണക്ക് തമിഴ് പറയുന്ന അവന്റെ മോന്തക്കുറ്റിക്കു കൊടുക്കാനാണ് സിദ്ധുവിന് തോന്നിയത്..

" പൊലയാടീ മോനെ... എന്നിട്ടാണോടാ ഇതുവരെ ഉണർത്താഞ്ഞത്..?? "

ചിന്നന്റെ തോളിലെ മസ്സിലിൽ അമർത്തിക്കൊണ്ടാണ് സിദ്ധു പറഞ്ഞത്..

" ആാാാ..... അയ്യോ.. വിട് വിട്..ഞാൻ കൊറേ നേരമായി വിളിക്കുന്നു.. നീ ഉണരാഞ്ഞതാണ്... "

കൈയിൽ പിടിച്ചുകൊണ്ടു അവൻ അലറിയപ്പോളാണ് സിദ്ധു വിട്ടത്..

നോക്കുമ്പോൾ സമയം രാത്രി 8 കഴിഞ്ഞിട്ടുണ്ട്.. ഏതാണ്ട് ഒന്നര മണിക്കൂർ മയങ്ങിപ്പോയി.. അതിന്റെ സുഖം മുഴുവനായി വിട്ടിട്ടില്ല, വെള്ളം ദാഹിച്ചപ്പോൾ അവൻ കുറച്ചു നാരങ്ങാവെള്ളം കൂടി വാങ്ങി കുടിച്ചു..

വല്ലാത്തൊരു അവസ്ഥ... നല്ലതാണോ ചീത്തയാണോ എന്നറിയാത്ത മാനസികാവസ്ഥ.. എന്തായാലും അമ്പലത്തിൽ ഒന്ന് പോയി നോക്കാൻ സിദ്ധു തീരുമാനിച്ചു..ചിന്നനോട് പറഞ്ഞ് അവൻ അമ്പലമുറ്റത്തേക്ക് കേറി..

ചെന്നപ്പോൾ അമ്പലമുറ്റത്തു പഞ്ചവാദ്യം പൊടി പൊടിക്കുന്നുണ്ട്.. താളത്തിനൊത്തു പിടിച്ചുകൊണ്ടു കുറേപ്പേർ മുൻപിൽ തന്നെ നിൽക്കുന്നു..ചിലർ മദ്യലഹരിയിലാണെന്നു കാഴ്ച്ചയിൽ അറിയാം... എല്ലാവരും ആസ്വദിക്കട്ടെ...മദ്യമല്ലെങ്കിൽ പോലും താനും അങ്ങനെ തന്നെയല്ലേ..

കുറച്ചു സമയം പഞ്ചവാദ്യവും കണ്ട് അതിനൊത്തു താളം പിടിച്ചു നിന്നപ്പോളാണ് എതിർവശത്തെ വരിയിൽ ലക്ഷ്മിയമ്മയും പെണ്ണുങ്ങളും നിക്കുന്നത് സിദ്ധു ശ്രദ്ധിച്ചത്...

ദീപപ്രഭയിൽ കുളിച്ചു നിന്ന അമ്പലമുറ്റത്ത്
സിതാരയുടെ മുഖം അതിനേക്കാൾ നൂറിരട്ടി തേജസോടെ തിളങ്ങുന്നത് സിദ്ധു നോക്കിനിന്നു...

പിന്നെയാണ് അവൻ അവളുടെ കണ്ണുകളിലേക്ക് ശ്രദ്ധിച്ചത്.. എന്തോ ഒരു വശപ്പിശക് അവന്

💬 Comments

View all comments