Chapter Title : നീലക്കൊടുവേലി 3 [Fire blade]
വീണ്ടും രണ്ടു മൂന്നു തവണ കൊണ്ട് കയ്യിലുള്ളത് മൊത്തം അവൻ കാലിയാക്കി...
സിദ്ധു തന്റെ കയ്യിലേക്ക് അത് ഒഴിച്ചു.. ഒരു തണുപ്പ് കയ്യിൽ പരന്നു..മെല്ലെ മെല്ലെ അത് മൂക്കിനടുത്തേക്ക് കൊണ്ടുവന്നു.. ഒരു പ്രത്യേകതരം മനം മയക്കുന്ന ഗന്ധം അവന് അനുഭവപ്പെട്ടു..
കൂടുതൽ ചിന്തിക്കാതെ ആദ്യത്തെ ആ ലഹരി ഉള്ളിലേക്കെടുത്തു...
ഒരു തീക്കനൽ മൂക്കിലൂടെ കയറി തലച്ചോറിലേക്ക് മഞ്ഞുകണങ്ങളായി പെയ്യുന്നത് അവൻ അറിഞ്ഞു.. കണ്ണുകൾ തുറക്കാനാവാതെ ആദ്യത്തെ കുറച്ചു നിമിഷങ്ങൾ അവൻ നിശ്ചലനായി നിന്നു... തനിക്ക് ചുറ്റുമുള്ളതെല്ലാം ചലനമുള്ളതായി അവന് തോന്നി, അതോടൊപ്പം കയ്യിൽ ബാക്കിയുള്ള ദ്രവ്യവും വലിച്ചുക്കേറ്റി...
എവിടെനിന്നോ സന്തോഷം തലച്ചോറിൽ നിറയുന്നതായി അവന് തോന്നി.. ചുറ്റും കിളികൾ, ചിത്രശലഭങ്ങൾ, പൂക്കൾ, പിന്നെയതാ അമ്പിളിമാമനും നക്ഷത്രങ്ങളും ചുറ്റിനും നിരക്കുന്നു ...പഞ്ഞിക്കെട്ടുകൾ പോലെ തിങ്ങിനിറഞ്ഞ മേഘപാളികൾക്കിടയിലൂടെ തെന്നി നീങ്ങുന്നതായി അവന് തോന്നി.. ക്ഷീണം കൊണ്ട് കണ്ണടച്ച് തന്നെ അവൻ അവിടെ ഇരുന്നു മയങ്ങി..
" സിദ്ധപ്പാ... എണീക്ക്.. "
ആരോ കുലുക്കി വിളിച്ചപ്പോളാണ് സിദ്ധു ഉണർന്നത് ...
കണ്ണ് തുറക്കുമ്പോൾ മുൻപിൽ ചിന്നൻ...
" എണീക്ക്...ക്ഷീണൊക്കെ മാറിക്കോളും, വാ... "
അവൻ സിദ്ധുവിനെ കൈപിടിച്ചു എഴുന്നേൽപ്പിച്ചു.. തലക്ക് സുഖമുള്ളൊരു കനം.. കണ്ണിലും ഒരു ഉറക്ക ക്ഷീണം.. ശരീരത്തിന് മുൻപുണ്ടായിരുന്ന ബലം തോന്നുന്നില്ല... മെല്ലെ എണീച്ച് സിദ്ധു കയ്യും കാലും തലയുമെല്ലാം ഒന്ന് കുടഞ്ഞു... മുണ്ട് മടക്കിക്കുത്തി എണീറ്റു..
ദേഹത്തു അങ്ങിങ്ങായി പറ്റിപ്പിടിച്ച പൊടി അവൻ ചിന്നന്റെ സഹായത്തോടെ തൂത്തു.. പിന്നെ അവിടെ അടുത്തൊരു കടയിൽ നിന്നും ഒരു തണുത്ത സോഡാ വാങ്ങി മുഖത്തൊഴിച്ചപ്പൊൾ ഒരു ഉഷാർ തോന്നി..
"
💬 Comments
View all comments