നീലക്കൊടുവേലി 4 [Fire blade]
📝 Ongoing
👁 239708 views ❤ 927 likes 💬 34 comments
നീലക്കൊടുവേലി 4
Neelakoduveli Part 4 | Author : Fire Blade
[ Previous Part ] [ www.kkstories.com ]
പ്രിയമുള്ളവരേ, കഴിഞ്ഞ പാർട്ടിനാണ് എനിക്ക് നല്ലൊരു പ്രോത്സാഹനം കിട്ടിയത്..അതിനുള്ള നന്ദി ആദ്യമേ അറിയിക്കുന്നു... ആളുകൾ പതിയെ സ്വീകരിച്ചു തുടങ്ങുന്നു എന്നുള്ളത് സന്തോഷം തരുന്ന കാര്യമാണ്. ഇനി തുടർന്നും പ്രോത്സാഹനങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു..
പല ഭാഗങ്ങളിലും കിക്ക് ബോക്സിങ് സംബന്ധമായ വാക്കുകൾ ഉണ്ടാവും, ദയവ് ചെയ്ത് അറിയാത്തവർ ഗൂഗിൾ ചെയ്തു നോക്കി മനസിലാക്കുമല്ലോ..
അതുപോലെ ആദ്യത്തെ ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്ച ശേഷം വായിക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ട് ആരംഭിക്കുന്നു..
നീലക്കൊടുവേലി - 4
കുറച്ചു മുൻപ് വരെ സിതാരയാണ് ഇടയ്ക്കിടെ നിശബ്ദയായതെങ്കിൽ ഇത്തവണ അത് നീതുവിന്റെ ഊഴമായിരുന്നു...
" പറയെടീ.... ഒന്നും ഇല്ല എന്ന് കേൾക്കാനാണ് എനിക്കിഷ്ടം.. "
കുറച്ചു സമയം കാത്തിരുന്ന ശേഷവും അവളുടെ മറുപടി കാണാത്തതിനാൽ സിതാര ആവർത്തിച്ചു..
" അങ്ങനെ ചോദിച്ചാൽ.. "
നീതു സിതാരയിൽ നിന്നും മിഴികൾ മാറ്റി..
" ചോദിച്ചാൽ....?? "
അക്ഷമയോടെ സിതാര നീതുവിന്റെ മുഖം വീണ്ടും തന്റെ നേർക്ക് തിരിച്ചു..
" അങ്ങനെ ചോയ്ച്ചാൽ അറിയില്ലെന്ന് പറയാനേ എനിക്കിപ്പോ അറിയൂ.. "
നീതു വീണ്ടും മിഴികൾ മാറ്റി..സിതാര അവിശ്വസനീയതയോടെ തന്റെ വായക്ക് മുകളിൽ കൈ വെച്ച് ചിന്തിച്ചു..
" അപ്പൊ പിന്നെ നീ എന്നെ പൊട്ടനാക്കിയതായ
💬 Comments
View all comments