0%

Chapter Title : നീലക്കൊടുവേലി 4 [Fire blade]

Author : Kambikathakal Read All Parts 308

നീലക്കൊടുവേലി 4

Neelakoduveli Part 4 | Author : Fire Blade

[ Previous Part ] [ www.kkstories.com]


പ്രിയമുള്ളവരേ, കഴിഞ്ഞ പാർട്ടിനാണ് എനിക്ക് നല്ലൊരു പ്രോത്സാഹനം കിട്ടിയത്..അതിനുള്ള നന്ദി ആദ്യമേ അറിയിക്കുന്നു... ആളുകൾ പതിയെ സ്വീകരിച്ചു തുടങ്ങുന്നു എന്നുള്ളത് സന്തോഷം തരുന്ന കാര്യമാണ്. ഇനി തുടർന്നും പ്രോത്സാഹനങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു..

പല ഭാഗങ്ങളിലും കിക്ക് ബോക്സിങ് സംബന്ധമായ വാക്കുകൾ ഉണ്ടാവും, ദയവ് ചെയ്ത് അറിയാത്തവർ ഗൂഗിൾ ചെയ്തു നോക്കി മനസിലാക്കുമല്ലോ..


അതുപോലെ ആദ്യത്തെ ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്ച ശേഷം വായിക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ട് ആരംഭിക്കുന്നു..

നീലക്കൊടുവേലി - 4

കുറച്ചു മുൻപ് വരെ സിതാരയാണ് ഇടയ്ക്കിടെ നിശബ്ദയായതെങ്കിൽ ഇത്തവണ അത് നീതുവിന്റെ ഊഴമായിരുന്നു...

" പറയെടീ.... ഒന്നും ഇല്ല എന്ന് കേൾക്കാനാണ് എനിക്കിഷ്ടം.. "

കുറച്ചു സമയം കാത്തിരുന്ന ശേഷവും അവളുടെ മറുപടി കാണാത്തതിനാൽ സിതാര ആവർത്തിച്ചു..

" അങ്ങനെ ചോദിച്ചാൽ.. "

നീതു സിതാരയിൽ നിന്നും മിഴികൾ മാറ്റി..

" ചോദിച്ചാൽ....?? "

അക്ഷമയോടെ സിതാര നീതുവിന്റെ മുഖം വീണ്ടും തന്റെ നേർക്ക് തിരിച്ചു..

" അങ്ങനെ ചോയ്ച്ചാൽ അറിയില്ലെന്ന് പറയാനേ എനിക്കിപ്പോ അറിയൂ.. "

നീതു വീണ്ടും മിഴികൾ മാറ്റി..സിതാര അവിശ്വസനീയതയോടെ തന്റെ വായക്ക് മുകളിൽ കൈ വെച്ച് ചിന്തിച്ചു..

" അപ്പൊ പിന്നെ നീ എന്നെ പൊട്ടനാക്കിയതായിരുന്നോ..?? "

അവൾക്ക് വേണ്ടി കൂടിയല്ലേ സിദ്ധുവുമായി അടിയുണ്ടാക്കിയത്...?? അന്നത്തെ അവളുടെ സങ്കടവും ഇപ്പോളത്തെ ഡയലോഗും തമ്മിൽ ഉള്ള അന്തരമായിരുന്നു സിതാരയുടെ മനസ്സിൽ..

" എടീ.. അതേയ്..... അന്ന് നിന്നോട് സംഭവിച്ചതെല്ലാം പറഞ്ഞപ്പോ നല്ല ആശ്വാസം വന്നു, പിന്നെ ഞാൻ ആലോചിച്ചപ്പോ എന്നോട് എന്തെങ്കിലും ഇഷ്ടമുണ്ടായിട്ടാകും അങ്ങനൊക്കെ ചെയ്തിട്ടുണ്ടാകുക എന്നൊരു തോന്നൽ വന്നു... "

സിതാരയുടെ മുഖത്ത് നോക്കാതെ തന്നെയായിരുന്നു നീതു ഇതെല്ലാം പറഞ്ഞു കൊണ്ടിരുന്നത്.. അവളെ നോക്കാൻ എന്തോ ഒരു ചളിപ്പ് അവൾക്ക് തോന്നി...

" നീ അന്ന് പോയി ബഹളമുണ്ടാക്കിയ ശേഷം പുള്ളി എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല... അതൂടി ആയപ്പോ എനിക്ക് വല്ലാതെ ഒരു ഒരു.....

പുള്ളിയെ നിർബന്ധിച്ചു

💬 Comments

View all comments