0%

Chapter Title : നീലക്കൊടുവേലി 4 [Fire blade]

Author : Kambikathakal Read All Parts 309

ഈ കസർത്തൊക്കെ പഠിപ്പിക്കാൻ പറഞ്ഞത് ഞാൻ തന്നെയല്ലേ.. എന്നിട്ട് ആ ഞാൻ തന്നെ പുള്ളിയെ തെറ്റുകാരനും ആക്കി, എന്റെ അടുത്താണ് തെറ്റ് ഞാൻ അത്രത്തോളം അടുത്ത് ഇടപഴകരുതായിരുന്നു..."

സിതാര അന്തം വിട്ട് നീതുവിനെ നോക്കികൊണ്ട്‌ കിടന്നു... ഇവൾ തന്നെയല്ലേ രണ്ടു ദിവസം മുൻപേ പിടിച്ചു കടിച്ചു എന്നൊക്കെ പറഞ്ഞു വന്നത്...

" അത് നന്നായെടീ... നിന്റെ കണ്ടുപ്പിടിത്തം ഒക്കെ കൊള്ളാം.. "

സിതാര കലിപ്പോടെ പറഞ്ഞു കൊണ്ട് അപ്പുറത്തേക്ക് ബുദ്ധിമുട്ടി തിരിഞ്ഞു കിടന്നു..

" അതിനു നീയെന്തിനാ എന്നോട് ദേഷ്യപ്പെടണേ..? ഞാൻ ന്റെ മനസിലുള്ളത് നിന്റടുത്തു പറഞ്ഞെന്നല്ലേ ഉള്ളൂ.. നിന്നോട് പറയാതിരിക്കാൻ പറ്റാത്തോണ്ടല്ലേ.. "

മുറിവിൽ സ്പർശിക്കാതെ അവളെ പുറകിലൂടെ കെട്ടിപ്പിടിച്ചുകൊണ്ട്
നീതു പറഞ്ഞു...

" എടീ മണുക്കൂസേ..!! നിനക്കിപ്പോ ഈ രണ്ടു ദിവസം കൊണ്ട് ഉണ്ടായ പ്രേമമല്ലേ...നിന്റൊരു കാര്യം..,!!

ഇതൊക്കെ കേക്കുമ്പോ പിന്നെ ഞാൻ ദേഷ്യപ്പെടാതെ കെട്ടിപ്പിടിച്ചു ഉമ്മ തരുവാണോ വേണ്ടത്..??

തന്നെ കെട്ടിപിടിച്ച നീതുവിന്റെ കയ്യിൽ നല്ലൊരു നുള്ള് കൊടുത്തുക്കൊണ്ട് സിതാര പറഞ്ഞു..

" അതിനു ഞാൻ പ്രേമിച്ചു പിന്നാലെ നടക്കാൻ പോവാണ് എന്നൊന്നും പറഞ്ഞില്ലല്ലോ... എനിക്ക് ഒരു കുഞ്ഞിഷ്ടം ഉണ്ടെന്നല്ലേ പറഞ്ഞുള്ളൂ.. "

നുള്ള് കിട്ടിയ കൈ ഉഴിഞ്ഞു കൊണ്ട് നീതു കെറുവിച്ചു..

" ആ.. ഉവ്വ.... നിന്റെ ഈ കുഞ്ഞിഷ്ടം വെച്ച് കുറച്ചു ദിവസം കൂടി കൂടി ഗുസ്തി പഠിച്ചോ, അപ്പൊ പിന്നെ എല്ലാരും കൂടി കല്യാണം നടത്തിത്തന്നോളും... "

സിതാര പറഞ്ഞതിന്റെ പൊരുൾ നീതുവിന് ആദ്യം മനസിലായില്ലായിരുന്നു..ഒന്ന് കൂടി ഇരുത്തി ' കിടത്തി ' ചിന്തിച്ചപ്പളാണ് വഷളത്തരം പിടികിട്ടിയത്...

" അയ്യേ.... ച്ചീ... ഈ സാധനം..!!! പോടീ കൊരങ്ങെ... ഞാൻ മിണ്ടൂല.. "

ജാള്യതയാൽ മറ്റു മറുപടിയൊന്നും പറയാനില്ലാതെ നീതു പിണങ്ങി തിരിഞ്ഞു കിടന്നു..

" ഹ്മ്മ് .. മിണ്ടണ്ട ..ഇനി ഉറങ്ങാൻ നോക്ക്...എനിക്ക് നല്ല ക്ഷീണമുണ്ട്.. "

നീതുവിനോടായി പറഞ്ഞു കൊണ്ട് സിതാര കണ്ണുകൾ അടച്ചു കിടന്നു..

കടന്നൽ കൂടിനു കല്ലു കൊണ്ടെന്നപ്പോൾ ചിന്തകൾ ഇരമ്പിയാർത്തു... ഇങ്ങനെയൊന്നു സ്വപ്നത്തിൽ പോലും കരുതിയില്ല, രണ്ട് ദിവസം മുൻപ് സങ്കടത്തോടെ പറഞ്ഞൊരു കാര്യം

💬 Comments

View all comments