Chapter Title : നീലക്കൊടുവേലി 5 [Fire blade]
ശെരി എന്നാൽ കേട്ടോ...അത് അന്നത്തെ കാര്യം ചോദിച്ചതാ, അന്ന് ഉത്സവത്തിന്റെ അന്ന് നീ കള്ള് കുടിച്ചിട്ടുണ്ടെന്നാണ് അവൾ മനസിലാക്കിയത്.. അതിനെപ്പറ്റി ചോദിച്ചതാണ്.. "
അവൻ സിദ്ധുവിന്റെ മുഖത്ത് നോക്കി പറഞ്ഞു.. അതിൽ ഒരു കള്ളം സിദ്ധുവിന് തോന്നിയില്ല..
" ആ....എന്നിട്ട് നീയെന്ത് പറഞ്ഞു..?? "
സിദ്ധു ആകാംഷയോടെ ചോദിച്ചു..
" അതിനു മുൻപ് എനിക്കൊരു കാര്യം അറിയാനുണ്ട്.. "
ചിന്നൻ സിദ്ധുവിന്റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിനിന്നു..
" നീയും താരയും തമ്മിൽ എന്തെങ്കിലും ഉണ്ടോ..?? "
തെല്ലു സംശയത്തോടെയുള്ള അവന്റെ ചോദ്യം കേട്ട് സിദ്ധു പൊട്ടിച്ചിരിച്ചു.. ആ ചോദ്യം അവൻ മുൻപേ പ്രതീക്ഷിച്ചിരുന്നതിനാൽ അവനെ ആശയകുഴപ്പത്തിലാക്കാൻ ഒരേ ഒരു മാർഗം ഇതാണെന്നു അവൻ കണക്കു കൂട്ടി...
" ചിരിക്കാതെ പറ.... "
അവൻ സിദ്ധുവിനെ തോണ്ടി... സിദ്ധു ഒന്നും ഇല്ലെന്നു ചിരിക്കിടയിൽ തന്നെ കൈകൊണ്ടു കാണിച്ചു..
" ബാക്കി പറ... "
ചിരി തല്ക്കാലം നിർത്തി സിദ്ധു ചിന്നനോട് ചോദിച്ചു..
"കള്ള് കുടിച്ചിട്ടാണ് നീ അന്ന് അവിടെ വന്നതെന്നും അത് കൊടുത്തത് ഞാനാണ് എന്നും പറഞ്ഞു ആട്ടായിരുന്നു... കള്ളല്ല അത് വേറെ സാധനമാണ് എന്ന് പറയണം എന്നുണ്ടാർന്നു... പിന്നെ അതിനൂടി കേക്കേണ്ടിവരുമല്ലോ എന്നോർത്തിട്ട് പറഞ്ഞില്ല."
അവൻ നെഞ്ചിൽ കൈവെച്ചു അശ്വസിച്ചുകൊണ്ട് പറഞ്ഞു..
" നീ ചോദിച്ചിട്ടാണോ അതോ ഞാൻ കുടിപ്പിച്ചതാണോ എന്നതാണ് അടുത്ത പ്രശ്നം..!! "
ചിന്നൻ ദയനീയഭാവത്തിൽ സിദ്ധുവിനെ നോക്കിപ്പറഞ്ഞു..
" എന്നിട്ട് നീയെന്ത് പറഞ്ഞു..?? "
സിദ്ധു ചിരിയോടെ ചോദിച്ചു..
" നീ ചോദിച്ചു വാങ്ങിയതാണെന്നു പറഞ്ഞു... അല്ലെങ്കിൽ അവളെന്നെ തല്ലിയേനെ..
ഞാൻ ആദ്യം
💬 Comments
View all comments