Chapter Title : നീലക്കൊടുവേലി 5 [Fire blade]
പറയാൻ കൂട്ടാക്കാതിരുന്നപ്പോ ലക്ഷ്മിയമ്മയോട് പറയുമെന്ന് പറഞ്ഞു പേടിപ്പിച്ചു.."
സിദ്ധു ചിന്നന്റെ സംസാരം ചിരിയോടെ കേട്ടു നിന്നു..അവൾ ഇവനെ നന്നായി പേടിപ്പിച്ചിട്ടുണ്ടെന്നു സിദ്ധുവിന് മനസിലായി..
" അല്ല സിദ്ധപ്പാ.... നീ അവളോട് ചോദിച്ചില്ലേ പിന്നേം തൊടങ്ങിയോന്നു.. അത് എന്താ സംഗതി ...?"
അവൻ എന്തോ ഓർത്തെടുത്തെന്നപ്പോൾ ചോദിച്ചു.....
" ഓഹ് അതോ..... അവൾ പണ്ട് മുതൽക്ക് ഇതുപോലെ ഓരോ ഇടം കോലിട്ട് വരും, ഇന്നാളു ഒരൂസം ഞാനൊരു ഡോസ് കൊടുത്തപ്പോ കുറഞ്ഞിരുന്നു.. അത് ചോദിച്ചതാടാ.... "
സിദ്ധു ഒരു നിമിഷം ആലോചിച്ച ശേഷമാണ് ഇങ്ങനൊരു മറുപടി കൊടുത്തത്...
"ആാ... ഞാൻ വിശ്വസിച്ചു..!!
അവൻ തലകുലുക്കി സിദ്ധുവിനോട് പറഞ്ഞു.. സിദ്ധു മറുപടിയൊന്നും പറഞ്ഞില്ല...
" നേരത്തെ ഞാൻ തന്ന സാധനം സൂക്ഷിച്ച് വെച്ചോ... അല്ലെങ്കിൽ ഇതിലൊന്നും നിക്കില്ല.. "
അവൻ മുന്നറിയിപ്പ് തന്നുകൊണ്ട് പോവാനൊരുങ്ങി...
" ആ...പിന്നേയ്.... "
പോവാൻ തിരിഞ്ഞ ചിന്നൻ വീണ്ടും സിദ്ധുവിനു നേർക്ക് തിരിഞ്ഞു..
" ഹ്മ്മ്... എന്താടാ..? "
സിദ്ധു അവന്റെ മുഖവുരയിൽ സംശയിച്ചു ചോദിച്ചു..
" അന്ന് നീ കള്ള് കുടിച്ചു തിരികെ ഇങ്ങോട്ട് വരാതെ എവിടേക്കാണ് പോയതെന്ന് താര അന്വേഷിച്ചിരുന്നു...
പാടത്തുള്ള കളപ്പുരയിൽ ആണെന്ന് പറഞ്ഞപ്പോൾ അത്രക്കങ്ങട് വിശ്വാസമായിട്ടില്ല... കള്ളും കുടിച്ചു വല്ല പെണ്ണുങ്ങടെ പിന്നാലെയും പോവുന്നുണ്ടോ എന്നൊക്കെ ഒരു സംശയം അവൾക്കുണ്ട്.. "
ചിന്നന്റെ സംസാരം കേട്ടു സിദ്ധു ചിരിയോടെ നിന്നു..
" അവൾ നിന്നെ പറ്റി നന്നായി തന്നെ മനസിലാക്കിതുടങ്ങിയിട്ടുണ്ട് സിദ്ധപ്പാ... നീ സൂക്ഷിച്ചോ.."
തമാശയിൽ മുന്നറിയിപ്പ് കൊടുത്തുകൊണ്ട് ചിന്നൻ അവന്റെ പുറത്ത് തട്ടി..
" ഇതൊന്നും അവളോട്
💬 Comments
View all comments