0%

Chapter Title : നീലക്കൊടുവേലി 5 [Fire blade]

Author : Kambikathakal Read All Parts 697

പോയി ചോദിക്കണ്ട ട്ടോ...
നിനക്ക് പണി തരനൊന്നും വേണ്ടി ചോദിച്ചതല്ലെന്നു മനസിലായതുകൊണ്ടാണ് ഞാൻ അങ്ങനേലും മറുപടി കൊടുത്തത്...

പിന്നെ നീ കരുതണ പോലെയൊന്നും അല്ല, അവർക്കൊക്കെ നിന്നോട് ഒരുപാട് സ്നേഹമുണ്ട്..

നീ തല്ലു കൊണ്ട് വീണ അന്ന് ഞാനത് നേരിട്ട് കണ്ടവനാ... ലക്ഷ്മിയമ്മയുടേം ശങ്കരേട്ടന്റേം ആ കുട്ടികളുടേം ഒക്കെ മുഖം നീ അന്ന് കാണണമായിരുന്നു...

നീ അവരോടു കാണിക്കുന്നതിനേക്കാൾ ആത്മാർത്ഥത അവർ നിന്നോട് കാണിക്കുന്നുണ്ട്... ആരും ഇല്ലെന്നു എപ്പോളും പറഞ്ഞു നടക്കുന്നതുകൊണ്ട് നീ അതൊന്നും ശ്രദ്ധിക്കാത്തതാണ് .."

എല്ലാം മനസിലായെന്നു സിദ്ധു അവന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു..

ചിന്നൻ സൈക്കിൾ തിരിച്ചു പോകുന്നത് കണ്ടുകൊണ്ട് അവൻ തിരികെ വീട്ടിലേക്കു പോന്നു...

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇതിനെപ്പറ്റി താരയോട് ഒന്ന് സംസാരിക്കണമെന്ന് സിദ്ധു മനസ്സിൽ കരുതി.. അതിനുള്ള ഒരു അവസരം കിട്ടിയത് നാലു ദിവസത്തിന് ശേഷം ഒരു വൈകുന്നേരമാണ്..

കിഴക്ക് വശത്തെ തൊടിയിലെ ചെമ്പക മരത്തിൽ ചാരിയിരുന്നു ഏതോ പുസ്തകം വായിക്കുകയായിരുന്ന സിതാരയെ പാടത്തു നിന്നും പറിച്ചെടുത്ത പച്ചക്കറിയുമായി കയറി വരുമ്പോളാണ് സിദ്ധു കണ്ടത്...നീതു കൂടെ ഇല്ലെന്നു കണ്ടതോടെ സംസാരിക്കാനുള്ള അവസരം തുറന്നു കിട്ടിയതായി അവന് തോന്നി..

അവന്റെ വരവ് അറിഞ്ഞെങ്കിലും അവൾ ഒരു നോട്ടത്തിന് ശേഷം തിരികെ പുസ്തകത്തിലേക്ക് തന്നെ മിഴികൾ മാറ്റി...

സിദ്ധു കയ്യിലുണ്ടായിരുന്ന പച്ചക്കറികൾ താഴെ ഒരു വാഴയിലയിലേക്ക് വെച്ച ശേഷം അവൾക്കരികിൽ ഇരുന്നു.. അത് കണ്ട സിതാര നീട്ടിവെച്ച തന്റെ കാലുകൾ മടക്കി ചമ്രം പടിഞ്ഞിരുന്നു വായന തുടർന്നു..

" സിത്തൂ.. "

സിദ്ധുവിന്റെ വിളി കേട്ട സിതാര കയ്യിലെ ബുക്ക്‌ മടക്കി

💬 Comments

View all comments