Chapter Title : നീലക്കൊടുവേലി 5 [Fire blade]
അവനെ നോക്കി സംശയത്തോടെ പുരികമുയർത്തി എന്താ എന്ന അർത്ഥത്തിൽ ചോദിച്ചു..
" എനിക്ക് നിന്നെ ശെരിക്കങ്ങോട് മനസിലാവണില്ലല്ലോ.. "
സിദ്ധു എന്താണ് പറഞ്ഞുവരുന്നതെന്നു മനസിലാവാതെ സിതാര മുഖം ചുളിച്ചു...
" ചെലപ്പോ തോന്നും നിനക്കെന്നോട് എന്തൊക്കെയോ ഉണ്ടെന്നു, ചെലപ്പോ അറിയ പോലും ഇല്ലാ...
വളരെ അർദ്രമായി സിദ്ധു പറഞ്ഞു..
താൻ പറയുന്നത് നോക്കി ഇരിക്കുന്ന അവളുടെ പാതി തുറന്ന ചൊടികളിൽ ഒരു ചെറിയ പുഞ്ചിരി മിന്നിമാഞ്ഞത് സിദ്ധുവിന്റെ കണ്ണുകൾ ശ്രദ്ധയോടെ പിടിച്ചെടുത്തു..അതിന്റെ ധൈര്യത്തിൽ ഇത്തിരി മുന്നോട്ട് പോവാൻ അവൻ തീരുമാനിച്ചു..
" ഞാൻ കള്ള് കുടിക്കുന്നുണ്ടോ പെണ്ണുപിടിക്കുന്നുണ്ടോ എന്നൊക്കെ എന്നോട് നേരിട്ട് ചോദിച്ചാൽ പോരെ..?
നീ ചോദിച്ചാൽ പറയാതിരിക്കാൻ നിന്നെ എനിക്ക് പേടിയാണെന്നു നീ കരുതുന്നുണ്ടോ..? "
അതുവരെ ഉണ്ടായിരുന്ന ശബ്ദത്തിൽ നിന്നൊരു വ്യതിയാനം വന്നപ്പോൾ അവൾ തെല്ലൊന്നു അമ്പരന്നു..പിന്നെ അവനെ ശ്രദ്ധിക്കാതെ ബുക്കിലേക്ക് ശ്രദ്ധിച്ചു..
ആ അവഗണന കണ്ടു സിദ്ധുവിന്റെ കുരു പൊട്ടി..ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റിനും ശ്രദ്ധിച്ചു സിദ്ധു അവളിലേക്ക് കുറച്ചു കൂടി അടുത്തിരുന്നു...
പെട്ടെന്നുള്ള അവന്റെ നീക്കത്തിൽ പരിഭ്രാന്തയായെങ്കിലും ഒന്നുമില്ലെന്ന് സ്വയം ആശ്വസിച്ചുകൊണ്ട് ഒതുങ്ങിക്കൂടി..
" അല്ലെങ്കിൽ നീ പറ , നിനക്ക് പ്രണയമാണോ എന്നോട്..? "
അവളുടെ നിശ്വാസം കിട്ടുന്നത്ര അകലത്തിൽ നിന്നുകൊണ്ട് അവളുടെ കണ്ണിൽ നോക്കികൊണ്ടാണ് സിദ്ധു കുറച്ചു നാടകീയമായി ചോദിച്ചത്...
" അല്ല...."
അവന്റെ കണ്ണിൽ നോക്കികൊണ്ട് തന്നെയാണ് അവൾ പെട്ടെന്ന് മറുപടി കൊടുത്തത്.. ആ ഉത്തരം മുൻപേ പ്രതീക്ഷിച്ചത് കൊണ്ട് സിദ്ധു കുലുങ്ങിയില്ല..
" ശെരി, അങ്ങാനാവട്ടെ...അപ്പൊ ഞാൻ കള്ള് കുടിച്ചാലും, പെണ്ണ് പിടിച്ചാലും, കഞ്ചാവ്
💬 Comments
View all comments