0%

Chapter Title : നീലക്കൊടുവേലി 5 [Fire blade]

Author : Kambikathakal Read All Parts 699

വലിച്ചാലും നിനക്കെന്താ പ്രശ്നം ..? അതെല്ലാം എന്റെ ഇഷ്ടങ്ങളാണെന്നു കരുതണ്ടേ..? ഇനി എന്റെ പിന്നാലെ ഡീറ്റെക്റ്റീവ് കളിച്ചെങ്ങാനും വന്നാൽ നിന്റെ ചന്തി ഞാൻ അടിച്ച് പൊളിക്കും, കേട്ടല്ലോ..? "

അവസാന വാചകം കുറച്ചു ദ്വായാർത്ഥം വെച്ച് പറഞ്ഞ ശേഷം സിദ്ധു പച്ചക്കറികളുമെടുത്തു നടന്നു...

അതിനു അടുത്ത ആഴ്ച മുതൽ സിദ്ധു കോളേജിൽ പോക്ക് വീണ്ടും ആരംഭിച്ചു.. ആദ്യ ദിവസങ്ങളിൽ എന്ത് പറ്റിയതാണ് എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു അവന് മടുത്തു.... ക്ലാസിൽ വലിയ കൂട്ടുകെട്ട് ഇല്ലാതിരുന്നിട്ടും ഈ കാര്യത്തിന്റെ മുകളിൽ പലരും അവനോട് ഒന്നു കൂടി അടുത്തു...

പക്ഷെ അവൻ എങ്ങനെ പറ്റിയെന്നതിൽ ചെറിയ മാറ്റം വരുത്തിയാണ് പറഞ്ഞത്....

ഒരു പെൺകുട്ടിയെ ഉപദ്രവിച്ച ഒരുത്തനെ പിടിച്ചെന്നും അവൻ രക്ഷപ്പെടാൻ വേണ്ടി ഇങ്ങനെ ചെയ്‌തെന്നുമാണ് എല്ലാവരോടും കഥയിറക്കിയത്..

ഗവണ്മെന്റ് കോളേജ് ആയിരുന്നതുകൊണ്ട് വിദ്യാർത്ഥി സംഘടനകളും ഒരുപാട് ഉണ്ടായിരുന്നു.. രാഷ്ട്രീയത്തിൽ താൽപ്പര്യം ഇല്ലാത്തതുകൊണ്ട് എല്ലാത്തിൽ നിന്നു ഒഴിഞ്ഞു നടക്കാനാണ് അവൻ ഇഷ്ടപ്പെട്ടത്...പലപ്പോളും ഈ സംഘടനകളുടെ പേരിൽ അവിടെ അടിപിടികളും ബഹളങ്ങളും ഒന്നിടവിട്ട് നടന്നിരുന്നത് വെറുപ്പോടെയാണ് സിദ്ധു കണ്ടിരുന്നത്..

പല പ്രമുഖ രാഷ്ട്രീയപ്പാർട്ടികളുടെയും കുട്ടി പതിപ്പുകൾ അവിടെ വിലസുന്നുണ്ട്... പല പേരിൽ ഉള്ള അത്തരം സംഘടനകൾ വിദ്യാർത്ഥികളുടെ പ്രശ്നപരിഹാരത്തിനോ,അവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കാനോ പോവുന്നത് അവൻ കണ്ടിട്ടുണ്ടായിരുന്നില്ല, പകരം പൊതു രാഷ്ട്രീയത്തിൽ നടന്നുകൊണ്ടിരിക്കുന്ന തമ്മിൽ തല്ലിന്റെ ബാക്കിപ്പത്രമാണ് മിക്കപ്പോളും അരങ്ങേറിയിരുന്നത്...

പല സംഘടനകളും പേരിൽ മാത്രമേ വിദ്യാർത്ഥി എന്നുണ്ടായിരുന്നുള്ളൂ, അതിൽ ബഹളമുണ്ടാക്കിയവർ പുറത്ത് നിന്നും വന്നവരോ, പ്രായമായിട്ടും പഠിച്ചുകൊണ്ടിരിക്കുന്നവരൊക്കെ ആണെന്ന് അവൻ മനസിലാക്കി..വിദ്യാർത്ഥികൾക്ക് വേണ്ടി സംസാരിക്കുന്നതിന് പകരം രാഷ്ട്രീയമായ ഇടപെടലുകൾ നടത്തിക്കൊണ്ടാണ് അവരെല്ലാം

💬 Comments

View all comments