Chapter Title : നീലക്കൊടുവേലി 5 [Fire blade]
വന്ന സോണിയെ വേഗത്തിൽ മൂന്നുനാലു എൽബോ സ്ട്രൈക്ക് കൊടുത്തു മുഖം പഞ്ചറാക്കി വിട്ടു, പ്രതീക്ഷിക്കാതെ കിട്ടിയ അറ്റാക്കിൽ സോണിയുടെ മുഖത്ത് ചോര പൊടിഞ്ഞു..
നാലാം റൗണ്ടിൽ സിദ്ധു സ്വന്തം സ്‌ട്രെങ്ത്തിലേക്ക് തിരികെ വന്നു, ലോങ്ങ് റേഞ്ചിൽ നിന്നു നല്ല ഊക്കൻ ഇടികളും ഒന്ന് രണ്ട് കിക്കും... സോണി നിലത്തു വീണു, റെഫെറീ വിസിൽ അടിച്ചു, കളി കഴിഞ്ഞു...
തുടക്കത്തിൽ സപ്പോർട്ടേഴ്‌സ് ഇല്ലാതിരുന്ന സിദ്ധുവിന് അതോടെ കരഘോഷങ്ങൾ കൊണ്ട് പ്രവാഹമായിരുന്നു...
ക്ലാസിലെ പിള്ളേർ പൊതിഞ്ഞു, ട്രൈനെർ സന്തോഷത്തോടെ ചേർത്തുപ്പിടിച്ചു... സോണിയെ അവന്റെ കൂടെയുള്ളവർ എടുത്തു കൊണ്ടുപോയി...
സിദ്ധുവിനും അല്ലറ ചില്ലറ പരിക്കുകൾ ഉണ്ടായിരുന്നു, മൂക്കിന് കിട്ടിയ ഇടിയിൽ ചോര വരുന്നുണ്ട്, കണ്ണിനു ചുറ്റും നീര് വെക്കാൻ തുടങ്ങിയിട്ടുണ്ട്... അവിടെയെല്ലാം ഐസ് വെച്ച് കൊണ്ട് അവൻ വിശ്രമിച്ചു...
അങ്ങനെ കോളേജിന്റെ പുതിയ ബോക്സിങ് ചാമ്പ്യൻ ആയി സിദ്ധു മാറി, ഇതുവരെ ചാമ്പ്യൻ ആയി നിന്നിരുന്ന സോണി ഇതെങ്ങനെ ഉൾക്കൊള്ളും എന്നതായിരുന്നു സിദ്ധുവിന്റെ ചിന്ത.. ഒറ്റക്കല്ലല്ലോ, കൂടെയുള്ള ആളുകൾ കൂടി തോൽവി അംഗീകരിച്ചില്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ഒരു പണി വന്നേക്കാം.. ഒന്ന് തയാറായി ഇരിക്കണമെന്ന ചിന്ത മനസ്സിൽ ഓടി....
അന്ന് ഹോസ്റ്റലിൽ വന്നു കിടന്ന ശേഷം വീട്ടിലേക്ക് പോയി വരാമെന്നു ഒരു തോന്നൽ അവനുണ്ടായി..മൂന്ന് മാസത്തോളം വീട്ടിൽ നിന്നും വിട്ടുനിന്നതല്ലേ..!! ഇതിനിടയിൽ പറയാൻ വിട്ടു പോയത് സിദ്ധുവിന് ലൈസെൻസ് കിട്ടിയതായിരുന്നു... ഇരുചക്രവും നാലു ചക്രവും ഓടിക്കാൻ അവന് ഔദ്യോദിക അനുമതി കിട്ടി.. അത് കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് കോളേജിൽ പരിപാടി ഉണ്ടാവുന്നതൊക്കെ..
ചാമ്പ്യൻഷിപ് വഴി കിട്ടിയ പരിക്കുകൾ ഒരു വിധം
💬 Comments
View all comments