Chapter Title : നീലക്കൊടുവേലി 5 [Fire blade]
ഭേദമായതിനു ശേഷം വീട്ടിലേക്ക് പോവുന്നതിനു നല്ലതെന്നു സുഹൃത്തുക്കളുടെ അഭിപ്രായം മാനിച്ചു സിദ്ധു അടുത്ത ആഴ്ചയാണ് വീട്ടിലേക്ക് പോയത്...
കോളേജിലെ അവന്റെ പരിവേഷം മാറിയിരുന്നു... മുന്പ് പല രീതിയിൽ വെറുപ്പിച്ചിരുന്ന പാർട്ടിക്കാർ അവരിലേക്ക് ചേരാനായി സിദ്ധുവിനെ സമീപിച്ചു... സിദ്ധുവിനെ പോലെ ഒരാളുണ്ടെങ്കിൽ അവർക്കതൊരു മുതൽക്കൂട്ടാകുമെന്ന് അവർ ചിന്തിച്ചു.. പല ആളുകളുടെ വക്കാലത്തു കൊണ്ട് ഇത് നടത്താൻ നോക്കിയെങ്കിലും സിദ്ധു ഒന്നിനും വഴങ്ങിയില്ല.. അവൻ ആദ്യത്തേത് പോലെ ഒതുങ്ങി ജീവിച്ചു പോന്നു..പഴയതു പോലെ അവനെ തോണ്ടാനും പിടിക്കാനും ആരും നിന്നതുമില്ല..
അങ്ങനെ അടുത്ത ആഴ്ചയിൽ സിദ്ധു ചിറക്കലേക്കു തിരിച്ചു.. മാസങ്ങൾക്കു ശേഷം ആദ്യ യാത്ര.. അവിടെ എത്തിയപ്പോൾ സിതാരയും നീതുവും ക്ലാസ് കഴിഞ്ഞ് വന്നിട്ടുണ്ടായിരുന്നില്ല... വന്നപാടെ ലക്ഷ്മിയമ്മയോട് വിശേഷങ്ങൾ തിരക്കിയപ്പോൾ ശേഷം പാടത്തേക്കും തൊടിയിലേക്കുമായി ഇറങ്ങി.. കുറെ സമയം ശങ്കരനോടൊപ്പം അങ്ങിങ്ങായി ചിലവഴിച്ചു സന്ധ്യയായപ്പോളാണ് കുളത്തിലൊന്നു നീന്തി കുളിച് കേറാൻ തോന്നലുണ്ടായത്..
ശങ്കരൻ കയ്യിലുള്ള തോർത്ത് അവന് കൊടുത്തു.. അവൻ അതുമായി കുളത്തിലേക്ക് ചെന്നു... ആ പടിക്കെട്ടിറങ്ങുമ്പോൾ മനസ്സിൽ പെട്ടെന്ന് സിതാരയുടെ ഓർമ മിന്നി.. മുൻപ് അവിടെ നിന്നാണല്ലോ ഓർമ്മിക്കാൻ മധുരമുള്ള ചില കാര്യങ്ങൾ ഉണ്ടായത്..
ആ ദൃശ്യത്തിന്റെ ഓർമയിൽ ചുണ്ടിലൊരു മൂളിപ്പാട്ടുമായി ചെന്നു ഇറങ്ങുമ്പോൾ ഓർത്തുക്കൊണ്ടിരിക്കുന്ന ആൾ അതാ കുളത്തിൽ... എന്നാൽ ഇത്തവണ അർദ്ധ നഗ്‌നതയിലല്ല, ചുരിദാറിലാണെന്നു മാത്രം..
സിദ്ധു ഒരുനിമിഷം ഇറങ്ങണോ വേണ്ടേ എന്നുള്ള സംശയത്തിൽ നിന്നു... ഒന്ന് മുങ്ങി നിവർന്നു നോക്കുമ്പോളാണ് സിതാര സിദ്ധുവിനെ കണ്ടത്...അവൻ വന്നത് അവൾ അറിഞ്ഞിരുന്നില്ല, അതുകൊണ്ട് തന്നെ അവളും കണ്ട മാത്രയിൽ നിശ്ചലയായി..
താൻ ഉള്ളത് കൊണ്ട് ഇറങ്ങണോ എണ്ണ
💬 Comments
View all comments