Chapter Title : നീലക്കൊടുവേലി 5 [Fire blade]
തന്നെ നോക്കി...
അല്ല, ഇത് നീതുവാണ്.... സിതാരയുടെ മനോഹാരിത വർധിപ്പിക്കുന്ന ആ കുഞ്ഞു മറുക് കാണാനില്ല.. അവൻ ഒന്ന് ചിരിച്ചു..
" ഓ... ജീവിച്ചിരുപ്പുണ്ടല്ലേ..?"
അവൾ ചിറികോട്ടികൊണ്ട് കളിയാക്കി... സിദ്ധു ചിരിയോടെ തോർത്തുടുത്ത ശേഷം അവൾക്കു തിരിഞ്ഞു നിന്നു അവന്റെ ഷെഡ്‌ഡി വെള്ളത്തിൽ നിന്നു പിഴിഞ്ഞെടുത്തു...
" ഇനി ഇങ്ങനെ പോവാണെങ്കിൽ എന്റെ അമ്മേനെ കൂടി കൊണ്ടുപൊക്കോ.."
അവൾ അവൻ ചെയ്യുന്നത് നോക്കികൊണ്ട് പറഞ്ഞു..
" അമ്മേനെ മാത്രമാക്കണ്ട, നിന്നേം കൊണ്ടോവാം.. ന്തേ..?? "
സിദ്ധു പുച്ഛത്തോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കി..
" ആ... ആയ്ക്കോട്ടേ ...എനിക്ക് കുഴപ്പൊന്നും ഇല്ല.."
അവൾ കയ്യിലുണ്ടായിരുന്ന എന്തിന്റെയോ ഇല നുള്ളി പടവിലേക്ക് ഓരോന്നായി ഇട്ടുകൊണ്ട് അവൻ കേൾക്കാൻ പാകത്തിൽ പിറുപിറുത്തു...
" അയ്യടാ... കൊണ്ടോവാൻ പറ്റിയൊരു മൊതല്... ന്നിട്ട് വേണം ഞാൻ തൊട്ടേ പിടിച്ചേ എന്നും പറഞ്ഞു ആളെ കൂട്ടിവരാൻ...."
സിദ്ധു കളിയാക്കികൊണ്ട് പറഞ്ഞു.. പിന്നെ
നനഞ്ഞ ഷെഡ്‌ഡി വീണ്ടും ഇട്ട് അതിനു മുകളിൽ തോർത്ത് മുറുക്കിയുടുത്തു അഴിച്ചിട്ട തുണികൾ എടുത്തുകൊണ്ടു നിവർന്നു..
" അത്... അന്ന് ഇയാളെന്നെ അങ്ങനൊക്കെ ചെയ്തോണ്ടല്ലേ...? "
സിദ്ധു വീണ്ടും പഴയ കാര്യങ്ങൾ പറഞ്ഞതിന്റെ ജാള്യതയിൽ നീതു കെറുവിച്ചു...
" ആ.... എന്നിട്ട് ഇത്ര മോശക്കാരനായ എന്റെ അടുത്ത് ഇപ്പൊ നീ ഒറ്റക് വന്നതെന്തിനാ...? "
സിദ്ധു പടവുകൾ കയറി അവൾ ഇരിക്കുന്നതിനടുത്തു എത്തി നിന്നു..
" അതൊക്കെ അന്നല്ലേ... ഇപ്പൊ അതൊക്കെ ഞാൻ മറന്നു. "
ഉദാസീനമായി പറഞ്ഞുകൊണ്ട് അവൾ ചുണ്ടുമലർത്തി എണീറ്റു നിന്നു.. പിന്നെ ചന്തിയിലുള്ള പൊടി തട്ടിക്കൊണ്ടു അവനെ നോക്കി
💬 Comments
View all comments