Chapter Title : നീലക്കൊടുവേലി 5 [Fire blade]
" എങ്കി ഞാൻ അന്നത്തെ ഞാൻ തന്നാ.. ഞാൻ ചെലപ്പൊ ഇനീം പിടിച്ചെന്നും തൊട്ടെന്നുമിരിക്കും... അതുകൊണ്ട് വരാണ്ടിരിക്കുന്നതാ നല്ലത്."
സിദ്ധു കൃത്രിമ ദേഷ്യത്തിൽ പറഞ്ഞിട്ട് ബാക്കി പടവുകൾ കയറി തുടങ്ങി..
" ഓഹോ... എങ്കി അതൊന്നു കാണണല്ലോ.. "
കൈ രണ്ടും എളിക്കുകുത്തി കുസൃതിയോടെ അവൾ വെല്ലുവിളിച്ചു..
സിദ്ധു കൂടുതൽ ചുരണ്ടാൻ നിക്കാതെ പോവാൻ തുടങ്ങിയതാണ്, അപ്പഴാണ് സുഖമുള്ളൊരു വെല്ലുവിളി..
അവൻ തുണികൾ താഴെയിട്ടു, പിന്നെ അവളുടെ അടുത്തേക്ക് ചുണ്ടുകൾ കടിച്ചുകൊണ്ട് ഒരു വിടലചിരിയുമായി ചെന്നു... നീതു അതേ നിൽപ്പിൽ തന്നെ നിന്നു..
അവൻ അവളുടെ അടുത്തേക്ക് ചെന്നു കവിളിൽ വലതുകൈ കൊണ്ട് വേദനയെടുക്കാതെ കുത്തിപ്പിടിച്ചു പുറകിലേക്ക് നിരക്കി തൂണിലേക്ക് ചേർത്തു.. നീതു കൃത്രിമമായ പുച്ഛത്തോടെ തന്നെ അവന്റെ കണ്ണിൽ നോക്കി..
അവൻ അവളുടെ നെറ്റിയിൽ ഒട്ടിച്ച ചെറിയ കറുത്ത വട്ടപ്പൊട്ടും, അതിനു ചേർന്നു നക്ഷത്രം പോലെ മിന്നുന്ന കണ്ണുകളിലും മാറി മാറി നോക്കി, അവളുടെ മുഖത്ത് നാണം ഇരച്ചു കയറി, ചുണ്ടുകൾ വിടർന്നു.. സിദ്ധു ആ പൊട്ട് ഇളക്കിയെടുത്തു സിതാരയുടെ മറുക് പോലെ നീതുവിന്റെ മുഖത്ത് ഒട്ടിച്ചുവെച്ചു..
സിതാര..!!!
അവന്റെ കണ്ണുകൾ ഒന്നുകൂടി വിടർന്നു... നീതു അവന്റെ മാറ്റം കണ്ടു സംഭവിക്കുന്നത് മനസിലാകാതെ നാണത്തിൽ കുതിർന്നു നിന്നു..
കൈ എടുത്ത് പൊട്ട് അവിടെ നിന്നും പറിക്കാൻ പോയപ്പോൾ സിദ്ധു ഒരു കുഞ്ഞു അടി കൊടുത്തു തടഞ്ഞു.. അവൾ പ്രണയാതുരമായ അവന്റെ മുഖം കണ്ടു നിസ്സഹായതയോടെ കൈകൾ താഴ്ത്തി നിന്നു കൊടുത്തു..
സിദ്ധുവിന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന മൃഗം പതിയെ ഉണർന്നു തുടങ്ങി...
അവളുടെ ഭംഗിയുള്ള മുഖത്തെ അവൻ
💬 Comments
View all comments