Chapter Title : നീലക്കൊടുവേലി 5 [Fire blade]
നീതു ഞെട്ടി... അവളുടെ കൈകൾ അവന്റെ കയ്യിൽ ആള്ളിപ്പിടിച്ചു....
സുഖത്തിന്റെ പറുദീസയിൽ നിന്നും നരകത്തിലെ തിളച്ച എണ്ണയിലേക്ക് വീണാലെന്ന വണ്ണം അവൾ ഉരുകിയൊലിച്ചു... കണ്ണിൽ നിന്നും നീർതുള്ളികൾ ചാലിട്ടൊഴുകി...
പെട്ടെന്നുള്ള അവളുടെ മാറ്റത്തിൽ അമ്പരന്ന സിദ്ധു അവളുടെ മുഖത്തേക്ക് നോക്കി..
അവനെ എരിയുന്ന കണ്ണുകളോടെ നോക്കികൊണ്ട് അവൾ അവൻ മറുക് ആയി വെച്ച പൊട്ടിനെ പറിച്ചെടുത്തു താഴെക്കെറിഞ്ഞു...തികട്ടി വന്ന കരച്ചിലിനെ ചുണ്ടാൽ പൂട്ടി കൈ കൊണ്ട് മറച്ചു നിന്നു തേങ്ങി...
സിദ്ധുവിന് അബദ്ധം മനസിലായി... സിതാരയല്ല തന്റെ മുൻപിൽ ഉള്ളത് നീതുവാണ്.. അവൾക്കും ഒരു മനസുണ്ട്... പിന്നെയും തെറ്റ് സംഭവിച്ചിരിക്കുന്നു...!!
അവന്റെ തല താഴ്ന്നു...
" സോറി..... "
അവൻ വിക്കികൊണ്ട് പറഞ്ഞു... അവളുടെ കരച്ചിൽ പുറത്തേക്ക് ചാടി.. എന്ത് ചെയ്യണമെന്നറിയാതെ സിദ്ധു അവളെ തന്റെ മാറോടു ചേർത്തു പിടിച്ചു... അവൾ അവന്റെ നെഞ്ചിൽ വീണു ശബ്ദമടക്കി കരഞ്ഞു... ആ കണ്ണീർ വീണു അവന്റെ ഉള്ളം വെന്തു... അവളെ ചേർത്തുപ്പിടിച്ചു തേങ്ങൽ കുറയുന്നത് വരെ അവൻ ആ നിൽപ്പ് നിന്നു..
കുറച്ചു സമയത്തിൽ മനോനില വീണ്ടെടുത്ത നീതു അവനിൽ നിന്നും അകന്ന് തിരിഞ്ഞു നോക്കാതെ പടവുകൾ കയറി പോയി... ആ നിമിഷം ഭൂമിയിലേക്ക് താഴ്ന്നുപോയെങ്കിൽ എന്ന് സിദ്ധു വെറുതെ ആശിച്ചു...അവളുടെ പിന്നാലെ കേറിചെല്ലാൻ മനസ്സില്ലാതെ അവൻ ആ പടിക്കെട്ടിൽ ഒന്നിൽ ഇരുന്നു..
നീതു മറപ്പുരയിൽ നിന്നും പുറത്ത് വന്നശേഷം ചുറ്റിനും നോക്കി, ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പ് വരുത്തി അവിടെ നിന്നും നടന്നു തുടങ്ങി... അവളുടെ ഹൃദയം തകർന്നിരുന്നു... എന്നോ എപ്പഴോ തുടങ്ങിയ അനുരാഗമൊട്ട് ദിവസങ്ങൾ കൊണ്ട്
💬 Comments
View all comments