0%

Chapter Title : നീലക്കൊടുവേലി 5 [Fire blade]

Author : Kambikathakal Read All Parts 713

ഇറ്റ് വീണിരിക്കുന്നു...

അവളുടെ സമ്മതമില്ലാതെ തന്നെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി..അങ്ങനൊരു സംഗമമുണ്ടായ സന്ദർഭത്തെ അവൾ മനസാൽ ശപിച്ചു...

താനൊരു വിഡ്ഢിയാണെന്നു നീതു തിരിച്ചറിഞ്ഞു... തന്റെ നെറ്റിയിൽ നിന്നും പൊട്ട് പറിച്ചെടുത്തു മറുക് ആക്കി വെച്ചപ്പോൾ മനസിലാക്കേണ്ടതായിരുന്നു...മറ്റൊരു പെൺകുട്ടിയെ മനസിലിട്ടു തന്നെ പ്രാപിക്കാൻ കഴിഞ്ഞ അവന്റെ മനസ് അവളെ അത്ഭുതപ്പെടുത്തി...

പക്ഷെ... താര..!! അതെങ്ങനെ സംഭവിച്ചെന്നാണ് മനസിലാകാത്തത്...

ഇത്തവണയും തന്റെ അടുത്താണ് തെറ്റ്.. താൻ പ്രകോപിപ്പിച്ചാണ് ഇങ്ങനെ സംഭവിച്ചത്... പക്ഷെ അത് ഇഷ്ടം കൊണ്ടാണെന്നു മനസിലാക്കാൻ എന്തേ ആൾക്ക് കഴിയാതെ പോയി...? അത്രേം ഇഷ്ടം താരയോട് ആയതുകൊണ്ടോ..??

സന്ധ്യ മയങ്ങാൻ തുടങ്ങിയത് കണ്ട് അവൾ കണ്ണുനീർ തുടച്ചു, റൂമിൽ പോയി തോർത്തും ഡ്രെസ്സും എടുത്ത് കുളിമുറിയിൽ കയറി... ഉള്ളിലുള്ള സങ്കടങ്ങൾ ഒന്നുകൂടി കരഞ്ഞു തീർത്തു തൽക്കാലത്തേക്ക് എല്ലാം മറന്ന് കൊണ്ട് പുറത്തേക്ക് വന്നു.

സിദ്ധുവിന്റെ ഉള്ളിലും നൂറായിരം ചിന്തകൾ ഓടിക്കൊണ്ടിരുന്നു... നീതു പ്രണയം കൊണ്ടാണ് തന്റെ കൂടെ ഉണ്ടായിരുന്നതെന്ന സത്യം അവൻ ഓർത്തു... അവളുടെ പ്രണയം നിറഞ്ഞ ഭാഗങ്ങൾ ഓരോന്നും ഒരു ചലച്ചിത്രത്തിൽ എന്നാ വണ്ണം മനസിലൂടെ മിന്നിമറഞ്ഞു...

ഒരുപാട് വേദനിച്ചു കാണണം...അല്ലെങ്കിലും താൻ കാരണം അതിനു മാത്രമേ അവർക്ക് സമയമായിട്ടുള്ളൂ... അവളെ അങ്ങനെ ദുരുപയോഗപ്പെടുത്തി എന്നതല്ലായിരുന്നു അവന്റെ പ്രശ്നം, അതിനിടയിൽ ഒരു ചതി ചേർത്തു എന്നുള്ളതിലാണ്...

കുറെ സമയം അവിടെ ഇരുന്ന് അവസാനം കൊതുകുകളുടെ ആക്രമണം കൂടിയപ്പോളാണ് സിദ്ധു എണീറ്റു വീട്ടിലേക്ക് നടന്നത്...

ഉമ്മറത്ത് വിളക്ക് കത്തിച്ചിട്ടുണ്ട്, ലക്ഷ്മിയമ്മ അതിനടുത്തിരുന്നു നാമം ചൊല്ലുന്നു, സിതാര പടിയിൽ ചമ്രം പടിഞ്ഞിരിക്കുന്നുണ്ട്...ഒറ്റനോട്ടത്തിൽ നീതുവിനെ അവിടെയെങ്ങും കണ്ടില്ല...

സിദ്ധു ഉള്ളിലേക്കു നടക്കുന്നതിനിടയിൽ

💬 Comments

View all comments